അടിമുടി മാറ്റങ്ങളുമായി 'കൈതി' റീമേക്ക് ; അജയ് ദേവ്ഗണിന്റെ 'ഭോല' ടീസര്‍ 

കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’ ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ‘ഭോല’യുടെ ടീസര്‍ എത്തി. അജയ് ദേവ്ഗണ്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നതും അജയ് ദേവ്ഗണ്‍ തന്നെയാണ്. കൈതി സിനിമയെ അടിമുടി പൊളിച്ചുമാറ്റിയാണ് ഭോല എത്തുന്നത്.

ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ത്രീഡിയില്‍ എത്തുന്ന ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് എന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആണ് ഡില്ലിയുടെ വേഷത്തിലെത്തുന്നത്. നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. നരേന്‍ അവതരിപ്പിച്ച ബിജോയ് എന്ന കഥാപാത്രമാണ് ഹിന്ദിയില്‍ തബു അവതരിപ്പിക്കുക.

https://youtu.be/J6hc0HDkp90

കൈതിയുടെ കഥയില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാകും ഹിന്ദി റീമേക്ക് എത്തുക. സഞ്ജയ് മിശ്ര, മകരന്ദ് ദേശ്പാണ്ഡെ, ഗജ്രാജ് റാവു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ‘റണ്‍വേ 34’ന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 2019ലാണ് കൈതി റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണവും വന്‍ ബോക്സോഫിസ് വിജയവും ചിത്രം നേടിയിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ് കൈതി.

Read more

ലോകേഷിന്റെ ‘വിക്രം’ സിനിമയില്‍ ഒരു ഭാഗത്ത് ഡില്ലി എന്ന കഥപാത്രത്തെ പരാമര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.