'ഇത് എന്റെ രണ്ടാമത്തെ കുഞ്ഞാണ്', കാജലിന്റെ നിറവയറില്‍ തൊട്ട് നിഷ; ബേബി ഷവര്‍ ചിത്രങ്ങള്‍

തനിക്ക് രണ്ടാമതൊരു കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന് നടി നിഷ അഗര്‍വാള്‍. സഹോദരിയും നടിയുമായ കാജല്‍ അഗര്‍വാളിന്റെ നിറവയറില്‍ കൈ ചേര്‍ത്തു വച്ചു കൊണ്ടുള്ള ചിത്രമാണ് നിഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

”അതെ! ഇത് ഞാന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. എനിക്ക് മറ്റൊരു കുഞ്ഞ് ജനിക്കുന്നു, എന്റെ കൈകള്‍ വച്ച ഈ ഗര്‍ഭപാത്രത്തില്‍ നിന്ന്. ഇത് എന്റെ രണ്ടാമത്തെ കുഞ്ഞാണ്. നിന്നെ കാണാനായി ഇനിയും കാത്തിരിക്കാന്‍ വയ്യ. കാജലിനും  കിച്‌ലുവിനും ആയുരാരോഗ്യം നേരുന്നു.”

”പുതിയ റോളുകള്‍ ഏറ്റെടുത്ത് മാതാപിതാക്കളുടെ ഈ മനോഹരമായ യാത്ര ആരംഭിക്കുന്ന നിങ്ങള്‍ക്ക് ഇരുവര്‍ക്കും എല്ലാവിധ ആശംസകളും.  ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു. പ്രിയപ്പെട്ട മാസിയുടെ കയ്യിലെത്താന്‍ കുഞ്ഞും ഒരുപാട് ആഗ്രഹിക്കുന്നു” എന്നാണ് നിഷ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബേബി ഷവറിന്റെ ചിത്രങ്ങള്‍ കാജല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എട്ടു വര്‍ഷത്തെ സൗഹൃദത്തിന് ശേഷം 2020 ഒക്ടോബറിലാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്ച്ലുവും വിവാഹിതരാകുന്നത്. ജനുവരിയിലാണ് താന്‍ ഒരു അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത കാജല്‍ പങ്കുച്ചത്.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍