കാജൽ അഗർവാളിനെ പരിചയപ്പെടാൻ ആഗ്രഹിച്ച യുവാവിനു നഷ്ടമായത് 75 ലക്ഷം; തട്ടിപ്പ് നടത്തിയത് സിനിമാ നിർമ്മാതാവ്

നടിമാരെ നേരിട്ട് പരിചയപ്പെടാനും അടുത്തിടപഴകാനും സാധിക്കും എന്ന് കേട്ടറിഞ്ഞാണ് ചെന്നൈ സ്വദേശി യുവാവ് ഓൺലൈൻ സൈറ്റ് ആയ ലൊക്കാന്റോയിൽ രജിസ്റ്റർ ചെയ്തത്. തുടര്‍ന്ന് നടി കാജൽ അഗർവാളിനെ പരിചയപ്പെടുത്തം എന്ന് പറഞ്ഞ് യുവാവിൽ നിന്നു പല തവണയായി 75 ലക്ഷം രൂപയാണ് തട്ടിയത്. പുതുമുഖ നിർമ്മാതാവ് ഗോപാലകൃഷ്ണൻ ആണ് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയത്.

കാജൽ അഗർവാളിനെ പരിചയപ്പെടാനായി ആദ്യഘട്ടത്തിൽ യുവാവിൽ നിന്ന് അൻപതിനായിരം രൂപയാണ് വാങ്ങിയത്. പിന്നീട് ഇത് തട്ടിപ്പ് ആണെന്ന് അറിഞ്ഞ യുവാവ് ഇതിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഫോണ്‍കോൾ വിവരങ്ങളും മറ്റും വീട്ടുകാരെ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തി 75 ലക്ഷം ആവശ്യപ്പെട്ടു. യുവാവ് ഇത് ഓണ്‍ലൈനിലൂടെ നൽകി വീട്ടിൽ നിന്നും ഒളിച്ചോടി. വീട്ടുകാരെ വിളിച്ചു താൻ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞു. തുടർന്ന് യുവാവിന്റെ അച്ഛൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഒരു പുതുമുഖ സംവിധായകന്റെ ബാങ്ക് അക്കൗണ്ട് വഴി ആണ് ഗോപാലകൃഷ്ണൻ തട്ടിപ്പുകൾ നടത്തിയിരുന്നത്. ഇയാളുടെ മറ്റു തട്ടിപ്പുകൾ സംബന്ധിച്ചും അന്വേഷണത്തെ നടക്കുകയാണ്. അറസ്റ്റിലാകുമ്പോൾ മൊബൈൽ ഫോണുകളും 10 ലക്ഷം രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി