'തലയിടിച്ച് വീര്‍ത്തു, പനി വന്നു.. അടുത്ത ആഴ്ച കോളജില്‍ പോകുമെന്നും ഞങ്ങള്‍ തമാശയായി പറയാറുണ്ട്'; മകനെ കുറിച്ച് കാജല്‍

മകന്റെ ആറാം മാസത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍. വളരെ പെട്ടെന്നാണ് മകന്‍ വളരുന്നത് എന്നാണ് കാജല്‍ പറയുന്നത്. ഏപ്രില്‍ 19ന് ആണ് കാജലിനും ഗൗതം കിച്ച്‌ലുവിനും നീല്‍ എന്ന മകന്‍ ജനിക്കുന്നത്. താന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലിയാണ് ഇതെന്നാണ് കാജല്‍ പറയുന്നത്.

കാജലിന്റെ കുറിപ്പ്:

കഴിഞ്ഞ ആറു മാസം ഇത്ര പെട്ടെന്ന് കടന്നു പോയെന്നോ, ഈ കാലത്ത് എന്നിലുണ്ടായ മാറ്റത്തെ കുറിച്ചോ എനിക്ക് വിശ്വസിക്കാനാവുന്നില്ല. മാതൃത്വത്തെ പറ്റി യാതൊരു ധാരണയുമില്ലാതെ പേടിച്ചു നിന്ന യുവതിയില്‍ നിന്ന് കുഞ്ഞിന്റെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന അമ്മയിലേക്കുള്ള മാറ്റം വളരെ വലുതാണ്.

ജോലിക്കു പോകുന്നതും, നിനക്ക് സ്നേഹവും കരുതലും നല്‍കാനുള്ള സമയത്തില്‍ കുറവ് വരുത്തുന്നില്ല എന്നതിലും ബാലന്‍സ് കൊണ്ടുവരിക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. ഞാന്‍ ഇതിനെ മറ്റൊരു രീതിയില്‍ ആഗ്രഹിക്കുന്നില്ല. ഈ കാലം ഇത്ര രസകരമായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. നീ ഇപ്പോള്‍ നിലത്തു കിടന്ന് ഉരുളും രണ്ട് വശത്തേക്കും ആടും. ഇത് എപ്പോഴും സംഭവിക്കും.

നിനക്ക് ആദ്യത്തെ പനി വന്നു, തലയിടിച്ച് വീര്‍ത്തു. പൂളിനും കടലിലും നീ ആദ്യമായി ഇറങ്ങി. ആദ്യമായി ഭക്ഷണം രുചിക്കാന്‍ ആരംഭിച്ചു. നീ അടുത്ത ആഴ്ച കോളജില്‍ പോയി തുടങ്ങുമെന്നും ഞാനും അച്ഛനും തമാശയായി പറയാറുണ്ട്. കാരണം അത്ര വേഗത്തിലാണ് സമയം പോകുന്നത്. നിസ്സഹായനായ നവജാത ശിശുവില്‍ നിന്ന് നീ വളരെ വേഗമാണ് പുറത്തിറങ്ങിയത്.

നിന്റെ ഓരോ ചെറിയ നിമിഷങ്ങളും എങ്ങനെയായിരുന്നു എന്നത് എന്നെ വിസ്മയിപ്പിക്കാറുണ്ട്. നിന്റെ അമ്മയായി ദൈവം എന്നെ അനുഗ്രഹിച്ചതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. ഞാന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും ഏറ്റവും പ്രതിഫലം ലഭിക്കുന്നതുമായ ജോലിയാണ് ഇത്.

View this post on Instagram

A post shared by Kajal A Kitchlu (@kajalaggarwalofficial)

Read more