ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പടയ്ക്ക് മെല്‍ബണില്‍ നടക്കുന്ന ഐ.എഫ്.എഫ്.എം 2023-ലേയ്ക്ക് ക്ഷണം ലഭിച്ചു. മലയാള സിനിമയെ സംബന്ധിച്ച് ഇതൊരു അപൂര്‍വ്വ നേട്ടമാണ്.
ഹൈദരാബാദില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച കാക്കിപ്പട പ്രേക്ഷകര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. സംവിധായകന്‍ ഷെബി ചൗഘട്ട് തന്നെയാണ് കാക്കിപ്പടയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
എസ്.വി പ്രൊഡക്ഷന്റെ ബാനറില്‍ ഷെജി വലിയ കത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിരഞ്ജ് മണിയന്‍പിള്ള രാജു, സുജിത്ത് ശങ്കര്‍, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്
സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. തിരക്കഥ – സംഭാഷണം – ഷെബി ചൗഘട്, ഷെജി വലിയകത്ത്, സംഗീതം – ജാസി ഗിഫ്റ്റ്, കലാസംവിധാനം -സാബുറാം.