നീതിയ്ക്ക് കാവലാകാന്‍ കാക്കിപ്പട 30 ന് എത്തും. പ്രേക്ഷകശ്രദ്ധ നേടിയ ബോബി എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പട ഈ മുപ്പതിന് തീയറ്ററുകളില്‍ എത്തും. നേരത്തെ ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറും ട്രെയിലറും സോങ്ങും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ക്രിസ്തുമസിന് റിലീസ് അകാനിരുന്ന ചിത്രം സെന്‍സര്‍ബോഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒരു കഥാപാത്രത്തിന്റെ പേര് മാറ്റുവാനായി വീണ്ടും റീ സെന്‍സറിനായി നല്‍കുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ അവസാന റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സമകാലിക പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് എന്നതാണ് സോഷ്യല്‍ മീഡിയയിലെ സിനിമ ഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ലഭിക്കുന്ന സൂചന.
സംവിധായകന്‍ഷെബിയും ഷെജി വലിയകത്തും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്(രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടര്‍ മാത്യൂസ് എബ്രഹാം. സംഗീതം ജാസി ഗിഫ്റ്റ്, റോണി റാഫേല്‍, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പശ്ചാത്തല സംഗീതം റോണി റാഫേല്‍. ഗാനരചന ഹരിനാരായണന്‍.