കലാഭവൻ മണിയുടെ മരണം; ഫോറൻസിക് ലാബുകളുടെ കണ്ടെത്തലുകളിൽ സംശയമുണ്ടെന്ന് സഹോദരൻ

ദുരൂഹമരണ കേസുകളിൽ ഫോറൻസിക് ലാബ് റിപ്പോർട്ടിലെ നിഗമനങ്ങളിൽ സംശയമുണ്ടെന്ന കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ. ചില മരണങ്ങളിൽ ഫോറൻസിക് ലാബ് റിപ്പോർട്ടിനെ പരിഗണിക്കുകയും മറ്റു ചില കേസുകളിൽ ഫോറൻസിക് റിപ്പോർട്ടിനെ തള്ളുകയും ചെയ്യുന്നത് എന്തുകൊണ്ടെന്ന് രാമകൃഷ്ണൻ ചോദിക്കുന്നു.

ആർ.എൽ.വി. രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം:

ചില മരണങ്ങളിൽ ഫോറൻസിക് ലാബ് റിപ്പോർട്ടിനെ പരിഗണിക്കുകയും മറ്റു ചില കേസുകളിൽ ഫോറൻസിക് റിപ്പോർട്ടിനെ തള്ളുകയും ചെയ്യുന്നത് എന്തുകൊണ്ട്??? മണി ചേട്ടന്റെ മരണകാരണം മീഥൈയ്ൽ ആൽക്കഹോൽ പോയ്‌സൺ ഉള്ളിൽ ചെന്നിട്ടാണ് എന്ന് കാക്കനാട് ഫോറൻസിക് ലാബും ഹൈദരാബാദ് ലാബും വിലയിരുത്തിയിട്ടുണ്ടായിരുന്നത്..

ഇതു പ്രകാരം കേസ് കോടതിയിൽ പരിഗണിച്ചപ്പോഴും കേരളത്തിലെ മെഡിക്കൽ വിഭാഗത്തോട് റിപ്പോർട്ട് ഒരിക്കൽ കൂടി കോടതി ആവശ്യപ്പെട്ടപ്പോഴും മെഡിക്കൽ ബോർഡ് സംഘങ്ങൾ കോടതിയിൽ ബോധിപ്പിച്ചത് മീഥെയിൽ ആൽക്കഹോൾ പോയ്‌സൺ ആണ് Cause to Death ആയി പറഞ്ഞ കാരണം. കാക്കനാട് ലാബിന്റെ പരിശോധന ഫലത്തേക്കാൾ ഇരട്ടിയായിരുന്നു ഹൈദരാബാദ് ലാബിന്റെ പരിശോധനയിൽ കണ്ടത്.

എന്നാൽ സിബിഐ ഇതിനെയെല്ലാം തള്ളിയിരിക്കുകയാണിപ്പോൾ. കേരളത്തിൽ നടക്കുന്ന ദുരൂഹ മരണങ്ങളുടെ നിഗമനങ്ങൾ കണ്ടെത്തുന്നത് നമ്മുടെ ഫോറൻസിക് ലാബുകളിലൂടെയാണ്. ഈ ലാബുകളുടെ പരിശോധനാ ഫലങ്ങളെ തള്ളുകയാണെങ്കിൽ ഈ സ്ഥാപനങ്ങൾ ഇവിടെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയുണ്ടോ? ഇനി അന്വേഷിച്ച് കണ്ടെത്തേണ്ട നിരവധി ദുരൂഹ മരണങ്ങളുടെ അടിസ്ഥാന റിപ്പോർട്ടുകൾ തരേണ്ടത് ഈ ലാബുകളാണ്. ഈ ലാബുകളുടെ നിഗമനങ്ങളെ തള്ളുമ്പോൾ അത്തരം നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ട കേസുകളും ഇനി വരാനിരിക്കുന്ന തീർപ്പു കല്പിക്കേണ്ടതായ കേസുകളുടെ വിശ്വാസ്യത എങ്ങിനെയാണ് ഉറപ്പു വരുത്തുക ??? ഇരകളായ കുടുംബാംഗങ്ങൾക്ക് വലിയ ആശങ്കകളാണ് ഉണ്ടാകുന്നത്.

Latest Stories

ആരാധകര്‍ വരെ ഞെട്ടി!, ചുവന്ന ഡ്രാഗണ്‍ കുപ്പായക്കാരന്റെ എന്‍ട്രിയില്‍; തിയറ്ററുകളില്‍ എംമ്പുരാന്റെ വിളയാട്ടം; ആദ്യ പകുതി പൂര്‍ത്തിയായി; കാലം കാത്തുവെച്ച സിനിമയെന്ന് പ്രേക്ഷകര്‍

യമൻ സംഘർഷം; 4.8 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും കുടിയിറക്കപ്പെട്ടവരായി തുടരുന്നു: യുഎൻ മൈഗ്രേഷൻ ഏജൻസി

64 ഹെക്ടര്‍ ഭൂമി, ഏഴ് സെന്റ്ില്‍ 1,000 ചതുരശ്ര അടിയില്‍ വീട്; സ്‌കൂള്‍ മുതല്‍ ആശുപത്രി വരെ ഒറ്റ കുടക്കീഴില്‍; വയനാട് മാതൃക ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ ഇന്ന്; ചേര്‍ത്ത് പിടിച്ച് സര്‍ക്കാര്‍

പലസ്തീൻ അനുകൂല നിലപാടുകളുടെ പേരിൽ കസ്റ്റഡിയിലെടുത്ത ടഫ്റ്റ്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ ലൂസിയാനയിലേക്ക് മാറ്റി

യുപിഐ സംവിധാനത്തിലെ തകരാര്‍, രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളെ താറുമാറാക്കി; ജനം കടകളില്‍ കുടുങ്ങി കിടന്നു; ഒടുവില്‍ പരിഹാരം

INDIAN CRICKET: നിന്റെ ശരീരം ഒരു ചവറ്റുകുട്ടയല്ല അതിൽ മാലിന്യം ഇടരുത്, 72 ആം വയസിലും കളിക്കണം; ഇന്ത്യൻ താരത്തിന് ഉപദേശവുമായി ഇതിഹാസം

അനധികൃതമായി സാമൂഹ്യ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സംഭവം; 16 ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍; തീരുമാനം മന്ത്രിസഭായോഗത്തില്‍

IPL 2025: എന്താണ് വൈഭവ് സഞ്ജുവിനോട് പക വല്ലതും ഉണ്ടോ, വിക്കറ്റ് നേട്ടത്തിന് പിന്നാലെ കട്ട കലിപ്പൻ ആഘോഷം നടത്തി പേസർ; വീഡിയോ കാണാം

ബിജെപി ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലം; പിസി ജോര്‍ജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍