'സത്താര്‍ അമ്പരിപ്പിച്ചു, കരയിച്ചു'; പാവ കഥൈകളിലെ കാളിദാസിന്റെ പ്രകടനത്തിന് അഭിനന്ദനപ്രവാഹം

നെറ്റ്ഫ്‌ളിക്‌സിന്റെ തമിഴ് ആന്തോളജി ചിത്രം “പാവ കഥൈകള്‍” മികച്ച പ്രതികരണമാണ് നേടുന്നത്. ഗൗതം വാസുദേവ് മേനോന്‍, സുധ കൊങ്കര, വിഗ്‌നേശ് ശിവന്‍, വെട്രിമാരന്‍ എന്നീ സംവിധായകര്‍ ഒരുക്കുന്ന നാല് സിനിമകളാണ് പാവൈ കഥകളിലുള്ളത്. സുധ കൊങ്കര ഒരുക്കിയ തങ്കം ചിത്രത്തില്‍ വേഷമിട്ട നടന്‍ കാളിദാസ് ജയറാമിന് അഭിനന്ദന പ്രവാഹം.

സത്താര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായാണ് കാളിദാസ് വേഷമിട്ടത്. വൈകാരിക രംഗങ്ങളിലെ കാളിദാസിന്റെ പ്രകടനം കരയിച്ചു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇനിയും തമിഴ് സിനിമകളില്‍ കാളിദാസിനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രേക്ഷകരും പറയുന്നു. ദുല്‍ഖര്‍ സല്‍മാനും സൂര്യയും കാളിദാസിനെ അഭിനന്ദിച്ച് രംഗത്തെത്തി.

ശന്തനു ഭാഗ്യരാജ്, ഭാവനി ശ്രീ എന്നിവരാണ് തങ്കം ചിത്രത്തില്‍ വേഷമിട്ട മറ്റ് താരങ്ങള്‍. ആമസോണ്‍ പ്രൈമിന്റെ ആന്തോളജി ചിത്രമായ പുത്തം പുതു കാലൈയിലും സുധ കൊങ്കര കാളിദാസിനെയാണ് നായികയാക്കിയത്. ആ ചിത്രത്തിലും മികച്ച പ്രകടനമാണ് കാളിദാസ് കാഴ്ചവെച്ചത്.

പാവ കഥൈകളിലെ സായ് പല്ലവിയുടെ പ്രകടനവും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഗര്‍ഭിണിയുടെ വേഷത്തിലാണ് സായ് പല്ലവി ചിത്രത്തില്‍ വേഷമിട്ടത്. ആന്തോളജിയില്‍ കല്‍ക്കി കൊച്ചലിനും അഞ്ജലിയും ലെസ്ബിയന്‍ കപ്പിള്‍സ് ആയാണ് എത്തിയത്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?