കാളിദാസിന്റെ ബാക്ക് പാക്കേഴ്‌സ്; 'ജനലിലാരോ' ഗാനം ശ്രദ്ധേയമാകുന്നു

കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന “ബാക്ക് പാക്കേഴ്‌സ്” ചിത്രത്തിലെ ഗാനം ശ്രദ്ധേയമാകുന്നു. “”ജനലിലാരോ”” എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജയരാജിന്റെ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ് സംഗീതം ഒരുക്കിയത്.

സൂരജ് സന്തോഷ്, അഖില ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തെത്തിയിരുന്നു. മഹാരോഗത്തിന് അടിമപ്പെട്ട് മരണം കാത്തു കിടക്കുന്ന രോഗിയായാണ് കാളിദാസ് അഭിനയിക്കുന്നത് എന്നാണ് ടീസറില്‍ നിന്നുള്ള സൂചനകള്‍.

കാര്‍ത്തിക നായരാണ് കാളിദാസിന്റെ നായികയായി അഭിനയിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ആണ് ഛായാഗ്രഹണം. രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവരും അഭിനയിക്കുന്നു.

ഡോ സുരേഷ്‌കുമാര്‍ മുട്ടത്ത്, അഡ്വ. കെ ബാലചന്ദ്രന്‍ നിലമ്പൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം, പാവൈ കഥൈകള്‍, ഒരു പക്കാ കഥൈ, ജാക്ക് ആന്‍ഡ് ജില്‍ എന്നീ ചിത്രങ്ങളാണ് കാളിദാസിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

Latest Stories

ക്ഷേമ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയുമായി ആരോഗ്യവകുപ്പ്; 18 ശതമാനം പലിശയടക്കം പണം തിരിച്ചുപിടിക്കും

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ