കുടുംബത്തിലെ പുതിയ അംഗത്തെ ദിലീപിന് പരിചയപ്പെടുത്തി കൊടുത്ത് കാളിദാസ് ജയറാം. ബന്ധുവിന്റെ വിവാഹത്തിനെത്തിയ താര കുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് കാളിദാസ് തന്റെ പ്രണയിനിയെ പരിചയപ്പെടുത്തിയത്.
2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി, കാളിദാസിന്റെ അടുത്ത സുഹൃത്താണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു. കാളിദാസിന്റെ കുടുംബ ചിത്രങ്ങളിലും നിറ സാന്നിധ്യമാണ് തരിണി ഇപ്പോള്‍.
ബന്ധുവിന്റെ വിവാഹത്തിനിടെ തന്റെ പ്രണയിനിയെ ദിലീപിനെ പരിചയപ്പെടുത്തുന്ന കാളിദാസിന്റെ വീഡിയോയും വൈറലാണ്. കുടുംബത്തോടൊപ്പം നില്‍ക്കുന്ന വീഡിയോകള്‍ക്ക് താഴെ എന്നാകും ഇവരുടെ വിവാഹം എന്നാണ് ആരാധകരുടെ ചോദ്യം.
View this post on InstagramA post shared by kalidas Jayaram Times (@kalidas_jayaram_times)
ജനുവരി 11ന് ആയിരുന്നു തരിണിയുടെ ജന്മദിനം. പാര്‍വതി അടക്കം തരിണിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റ് പങ്കുവച്ചിരുന്നു. മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് തരിണി കലിംഗരായര്‍. ഓണാഘോഷത്തോട് അനുബന്ധിച്ചാണ് കാളിദാസ് തരിണിയുടെ ചിത്രം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
ഇതോടെ തരിണിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുകയായിരുന്നു. പിന്നീട് തരിണിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും കാളിദാസ് പങ്കുവയ്ക്കാറുണ്ട്. അതേസമയം, ‘രജ്നി’ എന്ന മലയാള ചിത്രവും ‘പക്കത്തിലെ കൊഞ്ചം കാതല്‍’ എന്ന തമിഴ് ചിത്രവുമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.