ഇത് ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണ്.. പൊതുവേദിയില്‍ തരിണിയെ പ്രൊപ്പോസ് ചെയ്ത് കാളിദാസ്! കാമുകിയെ എടുത്തുയര്‍ത്തി താരം

പൊതുവേദിയില്‍ വച്ച് കാമുകി തരിണിയെ പ്രൊപ്പോസ് ചെയ്ത് കാളിദാസ് ജയറാം. ഷി തമിഴ് നക്ഷത്ര 2023 അവാര്‍ഡിന് തരിണി കലിംഗരായര്‍ക്കൊപ്പം എത്തിയതായിരുന്നു കാളിദാസ്. ബസ്റ്റ് ഫാഷന്‍ മോഡലിനുള്ള 2023ലെ അവാര്‍ഡ് തരിണി കലിംഗരായര്‍ക്കായിരുന്നു.

നിങ്ങള്‍ക്ക് പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെ മെന്‍ഷന്‍ ചെയ്യാതാരിക്കാന്‍ പറ്റില്ല എന്നും തരിണിയോട് ചൂണ്ടിക്കാട്ടി, അവതാരക കാളിദാസിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ കാളിദാസ് തരിണിയെ കെട്ടിപ്പെടിച്ചു.

നിങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിച്ചപ്പോള്‍ ഞങ്ങള്‍ വിവാഹം ചെയ്യാന്‍ പോവുകയാണ് എന്നായിരുന്നു കാളിദാസിന്റെ മറുപടി. തുടര്‍ന്ന് ‘വാരണം ആയിരം’ ചിത്രത്തില്‍ സൂര്യ പറഞ്ഞ ഡയലോഗ് പറഞ്ഞ് കാളിദാസ് തരിണിയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു.

View this post on Instagram

A post shared by She Awards (@she_awards)

തരിണിയെ എടുത്ത് ഉയര്‍ത്തുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയും മോഡലുമായ തരിണിയും കാളിദാസും ജയറാമും, പാര്‍വതിയും, മാളവികയും ഒന്നിച്ചുള്ള തിരുവോണ ദിനത്തിലെ ഫോട്ടോ പുറത്തുവന്നതോടെയാണ് താരം പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്.

ഇതിന് പിന്നാലെ വാലന്റൈന്‍സ് ഡേയില്‍ താരം പ്രണയം വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വിവാഹം എപ്പോഴായിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, മലയാളത്തില്‍ അധികം വിജയചിത്രങ്ങള്‍ ഇല്ലാത്ത കാളിദാസ് അന്യഭാഷാ ചിത്രങ്ങളുമായി തിരക്കിലാണ്. ‘നക്ഷിത്തിരം നഗര്‍കിരത്’ ആണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത