ഞെട്ടിച്ചത് പ്രഭാസ് അല്ല.. നരകവും സ്വര്‍ഗവും തമ്മിലുള്ള യുദ്ധമോ കല്‍ക്കി? വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളുമായി ട്രെയ്‌ലര്‍

വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളുമായി നാഗ് അശ്വിന്‍-പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ ട്രെയ്‌ലര്‍. പ്രഭാസ്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ശോഭന തുടങ്ങിയവര്‍ എല്ലാം ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പുതിയൊരു യൂണിവേഴ്‌സ് തന്നെയാണ് സംവിധായകന്‍ നാഗ് അശ്വിന്‍ സൃഷ്ടിച്ചിരിക്കുന്നത് എന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്.

ഇന്ത്യന്‍ മിത്തോളജിയിലെ പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നു കാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണിത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

പ്രഭാസിനേക്കാളേറെ അമിതാഭ് ബച്ചന്റെ ആക്ഷന്‍ സീക്വന്‍സുകളാണ് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുന്നത്. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ‘കല്‍ക്കി 2898 എഡി’ പറയുന്നത് എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. അതിജീവനത്തിനായ് പോരാടുന്നവരുടെ അവസാനത്തെ നഗരമായിട്ടാണ് കാശിയെ ചിത്രീകരിച്ചിരിക്കുന്നത്.

വരേണ്യവര്‍ഗം നിയന്ത്രിക്കുന്നവര്‍ വസിക്കുന്ന ഇടമായ് ‘കോംപ്ലക്സ്’ അഥവാ പറുദീസയെയും ഈ പറുദീസയിലെ മനുഷ്യരാല്‍ പീഡിപ്പിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമായ് പ്രവര്‍ത്തിക്കുന്ന ഇടമായ് ശംഭാളയെയും ചിത്രീകരിച്ചിരിക്കുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിലായാണ് സിനിമ എത്തുന്നത്.

ദിഷ പഠാനി, അന്ന ബെന്‍, പശുപതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നായിക കഥാപാത്രമായ ‘സുമതി’യെയാണ് ദീപിക അവതരിപ്പിക്കുന്നത്. ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും ‘യാസ്‌കിന്‍’ എന്ന കഥാപാത്രമായ് കമല്‍ഹാസനും ‘ഭൈരവ’യായി പ്രഭാസും വേഷമിടുന്നു. ജൂണ്‍ 27ന് ആണ് റിലീസ്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം