ഇന്ത്യൻ സിനിമയുടെ വിസ്മയമാവാൻ നാഗ് അശ്വിന്റെ 'കൽക്കി'; കമൽ ഹാസനും പ്രഭാസും അമിതാഭ് ബച്ചനും ഒന്നിക്കുന്നു;ട്രെയ്​ലർ പുറത്ത്

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘കൽക്കി 2898 എഡി’ ട്രെയ്​ലർ പുറത്ത്. ഇന്ത്യൻ സിനിമയിൽ തന്നെ ഈ വർഷം പുറത്തിറങ്ങുന്ന ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ് കൽക്കി. എപിക് സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽ പെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ആണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായെത്തുന്നത്. കലി എന്ന കഥാപാത്രമായാണ് കമൽഹാസൻ ചിത്രത്തിലെത്തുന്നത്. കൽക്കി 2898 എഡിയുടെ ആദ്യ ദൃശ്യങ്ങൾ പുറത്തിറങ്ങിയത് മുതൽ പ്രേക്ഷകർ ആകാംക്ഷയിലാണ്.

വരാനിരിക്കുന്ന സിനിമയിൽ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത വേഷങ്ങളിലാണ് താരങ്ങൾ എത്തുന്നത്. സിനിമയെക്കുറിച്ച് ആരാധകർ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും മറ്റ് ചിലർ ഇതിനെ പ്രശസ്ത ചലച്ചിത്ര പരമ്പരയായ സ്റ്റാർ വാർസുമായി താരതമ്യം ചെയ്തിരുന്നു.

സ്റ്റാർ വാർസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൽക്കി നിർമ്മിച്ചതെന്ന കിംവദന്തികളെ തള്ളി സംവിധായകൻ നാഗ് അശ്വിൻ രംഗത്ത് വരികയും ചെയ്തു. താൻ ഒരു യുണിവേഴ്‌സ് നിർമിക്കാനല്ല ശ്രമിക്കുന്നത് എന്നും ഇത് ഒറ്റ സിനിമ ആണെന്നും നാഗ് അശ്വിൻ പറഞ്ഞു.

കൽക്കിയുടെ തിരക്കഥയും നാഗ് അശ്വിൻ തന്നെയാണ് നിർമിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വനി ദത്ത് ആണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ