നിര്‍മ്മാതാവിന്റെ ആവശ്യം നിഷേധിച്ചപ്പോള്‍ എട്ട്‌ മാസത്തോളം വീട്ടില്‍ ഇരിക്കേണ്ടി വന്നു: കല്‍ക്കി കൊച്ചലിന്‍

ബോളിവുഡില്‍ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നുപറഞ്ഞ് നടി കല്‍ക്കി കൊച്ചലിന്‍. ഓഡിഷന് ചെന്നപ്പോള്‍ ഒരു നിര്‍മ്മാതാവിനോട് ഡേറ്റിംഗിന് താത്പര്യമില്ലെന്ന് പറഞ്ഞതോടെ ഏഴെട്ട് മാസം സിനിമയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കല്‍ക്കി വെളിപ്പെടുത്തിയിരിക്കുന്നത്.

അനുരാഗ് കശ്യപ് ഒരുക്കിയ “ദേവ് ഡി” എന്ന ചിത്രത്തിലൂടെയാണ് കല്‍ക്കി ബോളിവുഡിലേക്കെത്തുന്നത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു ദേവ് ഡി. സിനിമ റിലീസ് ചെയ്തതോടെ ബോളിവുഡില്‍ അഭിനയിക്കാന്‍ റഷ്യന്‍ കോള്‍ ഗേള്‍സിനെ കൊണ്ടു വരുന്നുവെന്നായിരുന്നു ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത എന്ന് കല്‍ക്കി നേരത്തെ വ്യക്തമാക്കിരുന്നു.

ഇത്തരം വാര്‍ത്തകള്‍ തന്നെ ആദ്യകാലത്ത് അസ്വസ്ഥയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ തൊലിക്കട്ടി കൂടിയെന്നും കല്‍ക്കി പറയുന്നു. തന്റെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് കല്‍ക്കിയും കാമുകന്‍ ഗയ് ഹെര്‍ഷ്ബെര്‍ഗും. വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായതില്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍