മറ്റൊരാളുടെ കൂടെ കിടക്ക പങ്കിടും, അത് കാമുകനോട് പറയും.. ബ്രേക്കപ്പ് ചെയ്യാനുള്ള എന്റെ തന്ത്രം അതായിരുന്നു: കല്‍ക്കി

തന്റെ പ്രണയബന്ധങ്ങള്‍ അവസാനിപ്പിക്കുന്ന രീതിയെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം കല്‍ക്കി കൊച്ചലിന്‍. തന്റെ മുന്‍കാല ബന്ധങ്ങളെ കുറിച്ചും അത് അവസാനിപ്പിക്കാനായി മറ്റൊരാളുടെ കൂടെ കിടക്ക പങ്കിടകയും അത് കാമുകനോട് പറയുകയും ചെയ്യും എന്നാണ് കല്‍ക്കി വെളിപ്പെടുത്തിയിരിക്കുന്നത്.

ക്ലീന്‍ ബ്രേക്കപ്പ് അത്യാവശ്യമാണ് എന്നാണ് കല്‍ക്കി പറയുന്നത്. എനിക്ക് രണ്ട് തരത്തിലുള്ള ബന്ധങ്ങളും ഉണ്ടായിരുന്നു. ക്ലീന്‍ ബ്രേക്കപ്പ് ചെയ്യുന്നതാണ് നല്ലത്, പക്ഷെ അത് വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ബ്രേക്കപ്പിന് മുന്നെ അത് ചെയ്യണമെന്ന് തീരുമാനിക്കണം. ചെറുപ്പത്തില്‍ ബ്രേക്കപ്പ് ചെയ്യാന്‍ എനിക്ക് ഒരു തന്ത്രം ഉണ്ടായിരുന്നു.

മറ്റൊരാളുടെ കൂടെ കിടക്ക പങ്കിടും എന്നിട്ടത് കാമുകനോട് പറയും. അങ്ങനെ അവന്‍ തന്നെ ബ്രേക്കപ്പ് ചെയ്ത് പൊക്കോളും. ഇപ്പോള്‍ എന്റെ വിവാഹം കഴിഞ്ഞു, ഒരു കുട്ടിയുണ്ട്. ഇപ്പോള്‍ എനിക്ക് കൂടുതല്‍ റിലേഷന്‍ഷിപ്പിനുള്ള സമയമില്ല. കാരണം സ്വന്തം പങ്കാളിയെ കാണാന്‍ പോലും നിങ്ങള്‍ക്ക് സമയമില്ല.

പക്ഷേ കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചു, എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ അതിരുകളും നിയമങ്ങളും സ്വയം മനസിലാക്കണം. ഒരുപാട് റിലേഷന്‍ഷിപ്പുകള്‍ ഉണ്ടാകുമ്പോള്‍ ബന്ധത്തില്‍ ആഴത്തില്‍ പോകാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ജീവിതകാലം മുഴുവനും ഇതെല്ലാം തുടരുന്നവരെ എനിക്കറിയാം.

എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം വ്യത്യസ്ത കാലഘട്ടമായിരുന്നു. അന്ന് ഞാന്‍ ചെറുപ്പമായിരുന്നു. അന്ന് ഞാന്‍ സെറ്റില്‍ ആകാന്‍ ഉദ്ദേശിച്ചിരുന്നില്ല, അതുകൊണ്ട് കുഴപ്പമില്ലായിരുന്നു എന്നാണ് കല്‍ക്കി പറയുന്നത്. ഗൈ ഹര്‍ഷ്ബര്‍ഗ് ആണ് കല്‍ക്കിയുടെ ഭര്‍ത്താവ്. അനുരാഗ് കശ്യപ് ആയിരുന്നു നടിയുടെ ആദ്യ ഭര്‍ത്താവ്.

Latest Stories

ഉമ തോമസിന് പരിക്കേറ്റ സംഭവം; മൃദംഗ വിഷന്‍ സിഇഒ അറസ്റ്റില്‍

കുന്നംകുളത്ത് വീട്ടമ്മയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി

ഭയപ്പെടുത്തുന്ന ഒരു സാഹചര്യവും നിലവില്‍ ഇല്ല, മരുന്നുകളോടും ചികിത്സയോടും ശരീരം നന്നായി തന്നെ പ്രതികരിക്കുന്നുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

പുതുവത്സരാഘോഷം: കൊച്ചിയില്‍ കര്‍ശന സുരക്ഷ, ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം 1000 പൊലീസുകാര്‍

ടെസ്റ്റ് ക്രിക്കറ്റിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരം?; ചുരുക്ക പട്ടിക പുറത്തുവിട്ട് ഐസിസി

സന്തോഷ് ട്രോഫി, ഇന്ത്യൻ ഫുട്ബോൾ, അർജന്റീനയുടെ കേരള സന്ദർശനം: സന്തോഷ് ട്രോഫിയുടെ ഫൈനലിൽ പ്രവേശിച്ച കേരളത്തിന്റെ മിന്നും താരം നസീബ് റഹ്‌മാൻ സംസാരിക്കുന്നു

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു, പ്രത്യേക ധനസഹായത്തിൽ പ്രഖ്യാപനമില്ല

'നീ അറിയാതൊരു നാള്‍'; നാരായണീന്‍റെ മൂന്നാണ്മക്കളിലെ പുതിയ ഗാനം പുറത്ത് വിട്ട് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്

പന്തിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമോ?; വിശദീകരണവുമായി കമ്മിന്‍സ്

'മൃദംഗ വിഷൻ തട്ടിക്കൂട്ട് സ്ഥാപനം, പ്രവർത്തനം വയനാട്ടിലെ കടമുറിയിൽ'; ഗിന്നസ് റെക്കോർഡിന്റെ പേരിൽ നടന്നത് വൻ പണപ്പിരിവ്