'എനിക്ക് കല്‍പ്പനയെ മരണത്തേക്കാള്‍ ഭയം, ദാമ്പത്യ ജീവിതത്തില്‍ സ്വസ്ഥതയെന്തെന്ന് അറിഞ്ഞിട്ടില്ല; അന്ന് ഭര്‍ത്താവ് പറഞ്ഞത്

മലയാള സിനിമാപ്രേക്ഷകരുടെ പ്രിയ നടി കല്‍പന വിടവാങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ് 2016 ജനുവരി 25ന് പുലര്‍ച്ചെയാണ് എല്ലാവരെയും ദുഖത്തിലാഴ്ത്തി കല്‍പ്പന വിട പറഞ്ഞത്. സിനിമ ജീവിതത്തില്‍ വിജയത്തിന്റെ പടവുകള്‍ കയറിയെങ്കിലും കല്‍പനയുടെ ദാമ്പത്യ ജീവിതം അങ്ങനെയായിരുന്നില്ല. മരണത്തിന് മുമ്പ് തന്നെ ഭര്‍ത്താവ് അനില്‍ കുമാറുമായുള്ള ബന്ധം 2012ല്‍ കല്‍പ്പന വേര്‍പെടുത്തിയിരുന്നു.

ഇപ്പോഴിതാ കാലങ്ങള്‍ കഴിഞ്ഞിട്ടും ഇരുവരും തമ്മിലുണ്ടായിരുന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആരാധകര്‍ പങ്കുവെക്കുകയാണ്. കല്‍പ്പനയുടെ മരണത്തിന് മുമ്പ് ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ പങ്കെടുക്കാനെത്തിയ നടിയോട് ഭര്‍ത്താവ് പറഞ്ഞത് ഇങ്ങനെയായിരുന്നു… ‘എനിക്ക് മരണത്തേക്കാള്‍ ഭയമാണ് കല്‍പ്പനയെ. ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ തിരിഞ്ഞ് നോക്കിയില്ല എന്നാണ്’ അതിന് കല്‍പ്പന നല്‍കിയ മറുപടിയും ശ്രദ്ധിക്കപ്പെട്ടു.

ആയിരിക്കാം…. രാമായണം അല്ലെങ്കില്‍ മഹാഭാരതമൊക്കെ എടുക്കുമ്പോള്‍ കഥകളും ഉപ കഥകളുമൊക്കെയായി ഒരുപാട് നീളുമ്പോഴാണ് അത് മഹാഭാരതം അല്ലെങ്കില്‍ രാമായണമായി മാറുന്നത്. മഹാഭാരതം ആകാന്‍ എനിക്ക് താത്പര്യമില്ല. എനിക്ക് ഒറ്റ കഥയെ ഉള്ളൂ. അദ്ദേഹം പറഞ്ഞോട്ടെ. എനിക്ക് വിഷയവുമില്ല.’

‘ഞങ്ങളെ പൊതുവെ വീട്ടില്‍ പഠിപ്പിച്ച കാര്യങ്ങളുണ്ട്. അതാണ് ഞാന്‍ പിന്തുടരുന്നത്. എനിക്ക് വേണമെങ്കില്‍ എന്തെല്ലാം പറഞ്ഞുണ്ടാക്കാം. പക്ഷെ ഞാന്‍ അത് ചെയ്യില്ല. കേട്ട് കൊണ്ടുനില്‍കുക തലയാട്ടുക അതാണ് എന്റെ രീതി. ഞങ്ങളെ അതാണ് പഠിപ്പിച്ചത്.

Read more

അനിലും കല്‍പനയ്ക്ക് എതിരെ പിന്നെയും ആരോപണങ്ങളുമായി എത്തി ‘കഴിഞ്ഞ 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരിക്കല്‍പോലും സ്വസ്ഥത ലഭിച്ചിട്ടില്ല.’ ബാംഗ്ലൂരിലെ ഒരു വ്യവസായി സ്ത്രീയുമായി തനിക്ക് ബന്ധമുണ്ടെന്ന കല്‍പ്പനയുടെ പ്രചാരണം ശുദ്ധ അസംബന്ധമാണ്. കവിയൂര്‍ പൊന്നമ്മ മുതല്‍ കാവ്യാ മാധവനെ വരെ ചേര്‍ത്ത് അവിഹിത ബന്ധങ്ങള്‍ പറഞ്ഞ് പരത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.