ഈ മനോഹരമായ ഗാനവും ആ ദൃശ്യങ്ങളുടെ ആത്മാവും നല്‍കിയതിന് എന്റെ എല്ലാ സ്‌നേഹവും നന്ദിയും: കല്യാണി പ്രിയദര്‍ശന്‍ പറയുന്നു

മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര  പട്ടികയിലും സിനിമ ഇടംപിടിച്ചതോടെ ചിത്രത്തിനായുള്ള പ്രതീക്ഷയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. മികച്ച ഡബ്ബിംഗ്, വിഎഫ്എസ്, നൃത്തസംവിധാനം എന്നീ പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

സിനിമയിലെ നൃത്തരംഗങ്ങള്‍ ഒരുക്കിയ ബൃന്ദ മാസ്റ്ററെയും പ്രസന്ന മാസ്റ്ററെയും അഭിനന്ദിച്ചിരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ച നടി കല്യാണി പ്രിയദര്‍ശന്‍. കല്യാണിയും പ്രണവും അഭിനയിച്ച ഗാനരംഗത്തിന്റെ സ്റ്റില്‍ പുറത്തു വിട്ടാണ് കല്യാണി ഇവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്.

“”സിനിമയുടെ വാണിജ്യ റിലീസിന് മുന്നേ നിങ്ങള്‍ക്ക് ഇതിനകം ഹൃദയങ്ങളും പുരസ്‌കാരങ്ങളും നേടാന്‍ കഴിഞ്ഞു  ബൃന്ദ മാസ്റ്റര്‍. ഈ മനോഹരമായ ഗാനവും ആ ദൃശ്യങ്ങളുടെ ആത്മാവും നല്‍കിയതിന് എന്റെ എല്ലാ സ്‌നേഹവും നന്ദിയും. ആളുകള്‍ ഇത് കാണുന്നത് വരെ കാത്തിരിക്കാനാവില്ല. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എല്ലായ്‌പ്പോഴും ഒരു ബഹുമതിയാണ്. നിങ്ങളുടെ നാലാമത്തെ കേരള സംസ്ഥാന അവാര്‍ഡിന് അഭിനന്ദനങ്ങള്‍”” എന്നാണ് കല്യാണിയുടെ വാക്കുകള്‍.

https://www.instagram.com/p/CGUtUmnMN9P/?utm_source=ig_embed

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരം നടന്‍ വിനീതിനാണ് ലഭിച്ചത്. ചിത്രത്തില്‍ തമിഴ് നടന്‍ അര്‍ജുന് വേണ്ടി അനന്തന്‍ എന്ന കഥാപാത്രത്തിനാണ് വിനീത് ശബ്ദം നല്‍കിയത്. മൂന്നാമത്തെ അവാര്‍ഡ് ചിത്രത്തിലെ വിഎഫ്എക്സ് ജോലികള്‍ക്കാണ് ലഭിച്ചത്. ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ ആയ സിദ്ധാര്‍ഥ് പ്രിയദര്‍ശന് ആണ് പുരസ്‌കാരം. മരക്കാറിന്റെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായതിനാലാണ് ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ പരിഗണിച്ചത്.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത