ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് മുഖത്ത് കാണിക്കും, പക്ഷേ ഞങ്ങള്‍ തമ്മില്‍ പിണങ്ങിയിട്ടില്ല: മമ്മൂട്ടിയെ കുറിച്ച് സംവിധായകന്‍ കമല്‍

മമ്മൂട്ടിയുടെ കരിയറിലെ മാറ്റിനിര്‍ത്താനാവാത്ത സംവിധായകനാണ് കമല്‍ . നടന്റെ സ്വഭാവത്തെക്കുറിച്ച് മുമ്പൊരിക്കല്‍ കൗമുദിയുമായുള്ള അഭിമുഖത്തില്‍ സംവിധായകന്‍ കമല്‍ പറഞ്ഞ വാക്കുകളിങ്ങനെ
‘മമ്മൂക്ക എന്നെ പോലെ തന്നെ പല കാര്യങ്ങളിലും ഭയങ്കര സെന്‍സിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ് . കാരണം ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും ആ ഫീല്‍ എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. എപ്പോഴാണ് അടി വീഴുക എന്നറിയില്ലെന്ന്. പക്ഷെ ഒരിക്കല്‍ പോലും അദ്ദേഹം എന്നോട് പിണങ്ങിയതായിട്ട് എന്റെ ഓര്‍മ്മയില്‍ പോലും ഇല്ല.

ചിലപ്പോള്‍ മുഖം വീര്‍പ്പിച്ച് നിന്നിട്ടുണ്ടാവും. മുഖം നോക്കിയാല്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മനസ്സിലാവും പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ എന്ന്. അത് മാറ്റി നിര്‍ത്തിയാല്‍ എനിക്ക് ഏറ്റവും സുഖമായിട്ട് വര്‍ക്ക് ചെയ്യാന്‍ തോന്നുന്ന ഒരു ആക്ടര്‍ തന്നെയാണ് എക്കാലത്തും മമ്മൂക്ക’
കാരണം പുള്ളിയുടെ അഭിനയത്തോടുള്ള ആ സ്പിരിറ്റ് തന്നെയാണ്. സിനിമയിലേക്ക് വരുന്നതിന് മുമ്പേ അദ്ദേഹത്തെ അറിയാം. എറണാകുളത്ത് വെച്ചിട്ട് അമ്മാവന്‍ വഴിയുള്ള ഒരു പരിചയം ഉണ്ട്. സംവിധായകന്‍ ആയപ്പോള്‍ വളരെ വൈകിയാണ് അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്തത്. പിന്നീട് ചെയ്ത സിനിമകളിലൊക്കെ ആ ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നു’

‘ഇപ്പോള്‍ എവിടെ വെച്ച് കണ്ടാലും ആ പഴയ സൗഹൃദവും സ്നേഹവും നിലനിര്‍ത്തുന്നുണ്ട്. ഞങ്ങളൊക്കെ സിനിമയിലേക്ക് വന്ന കാലഘട്ടത്തില്‍ ഒരു കൂട്ടം ഇങ്ങനെ ഒരുമിച്ച് വന്നവരാണ് . അവരൊക്കെ ഇപ്പോഴും അതേപോലെ തന്നെ നിലനില്‍ക്കുകയാണ്

Latest Stories

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ