'ഇന്ത്യന്‍ 2' ദുരന്തമായി, 'തഗ് ലൈഫ്' നേരത്തെ തിയേറ്ററിലെത്തും; കമല്‍ ഹാസനും മണിരത്‌നവും തിരക്കിട്ട് ചിത്രീകരണത്തില്‍

‘ഇന്ത്യന്‍ 2’ തിയേറ്ററില്‍ തളര്‍ന്നതോടെ കമല്‍ ഹാസന്‍-മണിരത്‌നം ചിത്രം ‘തഗ് ലൈഫ്’ ഉടന്‍ തിയേറ്ററില്‍ എത്തിക്കാന്‍ ശ്രമം. തഗ് ലൈഫ് ഈ വര്‍ഷം തന്നെ തിയേറ്ററില്‍ എത്തിക്കാനാണ് കമലും മണിരത്‌നവും ശ്രമിക്കുന്നത്. പുതിയ അപ്‌ഡേറ്റുകള്‍ പ്രകാരം ഈ വര്‍ഷം ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.

ഇതുവരെ 75 ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതിന് പിന്നാലെ തന്നെ ചിത്രം റിലീസിനെത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, 36 വര്‍ഷത്തിന് ശേഷം കമലും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. രങ്കരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രമായാണ് കമല്‍ ഹാസന്‍ ചിത്രത്തില്‍ വേഷമിടുന്നത്.

ചിമ്പു, തൃഷ, അശോക് സെല്‍വന്‍, ജോജു ജോര്‍ജ്, അഭിരാമി ഗോപികുമാര്‍, നാസര്‍, ഐശ്വര്യ ലക്ഷ്മി, സന്യ മല്‍ഹോത്ര, അലി ഫസല്‍, പങ്കജ് ത്രിപാഠി, വലിയപുരി, ഹോരിത് ശരഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. എആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംഗീതം. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റിംഗ്.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍പറിവ് മാസ്റ്റേഴ്‌സ് ആണ് ആക്ഷന്‍ കൊറിയോഗ്രാഫി.

അതേസമയം, 250 കോടി ബജറ്റില്‍ ഒരുക്കിയ കമല്‍ ഹാസന്‍-ശങ്കര്‍ ചിത്രത്തിന് ഇതുവരെ 120 കോടി മാത്രമേ തിയേറ്ററില്‍ നിന്നും നേടാനായിട്ടുള്ളു. റിലീസ് ദിവസം തന്നെ ചിത്രത്തിന് വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. 1996ല്‍ റിലീസ് ചെയ്ത ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍