കമൽഹാസനും മണിരത്നവും ഇന്ത്യൻ സിനിമയിലെ അവിഭാജ്യ ഘടകങ്ങളാണ്. പക്ഷേ രണ്ടുപേരും ഒന്നിച്ച് ഒരൊറ്റ സിനിമ മാത്രമേ ചെയ്തിട്ടൊള്ളൂ. 1987 ൽ പുറത്തിറങ്ങിയ നായകൻ എന്ന സിനിമയാണ് അത്. ഇപ്പോഴിതാ കമൽഹാസനും മണി രത്നവും വീണ്ടുമൊന്നിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കമൽഹാസന്റെ 234 മത് ചിത്രമായിരിക്കും #KH234
തൃഷയാണ് നായികയായി എത്തുന്നത്. മലയാളത്തിൽ നിന്നും സൂപ്പർ താരം ദുൽഖർ സൽമാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മണി രത്നത്തിന്റെ ‘ഓക്കെ കൺമണി’ എന്ന ചിത്രത്തിലെ ദുൽഖറിന്റെ കഥാപാത്രം തമിഴ് സിനിമാലോകത്ത് ഒരുപാട് പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ദുൽഖറിനെ കൂടാതെ തമിഴിൽ നിന്നും ജയം രവിയും ചിത്രത്തിലുണ്ടെന്നാണ് സിനിമാവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളിലടക്കം വരുന്ന റിപ്പോർട്ടുകൾ.
Read more
രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ മണി രത്നം, കമൽഹാസൻ, ജി. മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. തുനിവിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം, പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രം കൽക്കി2898 AD, ശങ്കറിന്റെ ഇന്ത്യൻ 2 എന്നിവയാണ് കമൽഹാസന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. അതിനെല്ലാം ശേഷമായിരിക്കും #KH234 തുടങ്ങുക.