നായകന് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്നു; കൂടെ ദുൽഖറും?

കമൽഹാസനും മണിരത്നവും ഇന്ത്യൻ സിനിമയിലെ അവിഭാജ്യ ഘടകങ്ങളാണ്. പക്ഷേ രണ്ടുപേരും ഒന്നിച്ച് ഒരൊറ്റ സിനിമ മാത്രമേ ചെയ്തിട്ടൊള്ളൂ. 1987 ൽ പുറത്തിറങ്ങിയ നായകൻ എന്ന സിനിമയാണ് അത്. ഇപ്പോഴിതാ കമൽഹാസനും മണി രത്നവും വീണ്ടുമൊന്നിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കമൽഹാസന്റെ 234 മത് ചിത്രമായിരിക്കും #KH234

തൃഷയാണ് നായികയായി എത്തുന്നത്. മലയാളത്തിൽ നിന്നും സൂപ്പർ താരം ദുൽഖർ സൽമാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മണി രത്നത്തിന്റെ ‘ഓക്കെ കൺമണി’ എന്ന ചിത്രത്തിലെ ദുൽഖറിന്റെ കഥാപാത്രം തമിഴ് സിനിമാലോകത്ത് ഒരുപാട് പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ദുൽഖറിനെ കൂടാതെ തമിഴിൽ നിന്നും ജയം രവിയും ചിത്രത്തിലുണ്ടെന്നാണ് സിനിമാവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളിലടക്കം  വരുന്ന റിപ്പോർട്ടുകൾ.

രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ മണി രത്നം, കമൽഹാസൻ, ജി. മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. തുനിവിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം, പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രം കൽക്കി2898 AD, ശങ്കറിന്റെ ഇന്ത്യൻ 2 എന്നിവയാണ് കമൽഹാസന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. അതിനെല്ലാം ശേഷമായിരിക്കും #KH234 തുടങ്ങുക.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍