'വിക്രം' ഷൂട്ടിംഗ് ഇടവേളയില്‍ 'മാലിക്' കണ്ടു; കമല്‍ഹാസനും ലോകേഷും പറഞ്ഞത്...

മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ ചിത്രം “മാലിക്” കണ്ട് കമല്‍ഹാസനും സംവിധായകന്‍ ലോകേഷ് കനകരാജും. വിക്രം സിനിമയുടെ ഷൂട്ടിംഗ് ഒഴിവു വേളയിലാണ് ഇരുവരും മാലിക് കണ്ടതെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഫഹദ് ഫാസിലിന്റെ അഭിനയം ഗംഭീരമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. സിനിമ തിയേറ്ററില്‍ എത്തിയിരുന്നെങ്കില്‍ വേറെ ലെവല്‍ ആയേനെ എന്നാണ് ലോകേഷിന്റെ അഭിപ്രായം.

ആന്റോ ജോസഫിന്റെ കുറിപ്പ്:

മഹേഷ് നാരായണനെയും ഫഹദ് ഫാസിലിനേയും അഭിനന്ദിച്ച് ഉലകനായകന്‍ കമലഹാസനും സംവിധായകന്‍ ലോകേഷ് കനകരാജും. മഹേഷ് നാരായണന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാലിക്ക് സിനിമ കണ്ടതിനു ശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം. മാലിക്കിന്റെ മേക്കിംഗിനെയും സംവിധാന ശൈലിയെയും പ്രശംസിച്ച കമലഹാസന്‍, ഫഹദ് ഫാസിലിന്റെ അഭിനയം ഗംഭീരമാണെന്നും വിലയിരുത്തി.

ചിത്രം തിയേറ്ററുകളില്‍ എത്തിയിരുന്നെങ്കില്‍ വേറെ ലെവലായേനെ എന്നായിരുന്നു സംവിധായകന്‍ ലോകേഷ് കനകരാജിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ കമലഹാസന്റെ ഓഫിസില്‍ വച്ചാണ് ഉലകനായകനും ലോകേഷ് കനകരാജും ഫഹദിനെയും മഹേഷ് നാരായണന്റെയും അഭിനന്ദിച്ചത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന വിക്രം സിനിമയുടെ ഒഴിവു വേളയായിലാണ് ഇവര്‍ ഇരുവരും മാലിക്ക് കാണാനിടയായത്.

അതേസമയം, കമല്‍ഹാസന്റെ 232-ാം ചിത്രമായ വിക്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് ഫാസില്‍ എത്തുക. വിക്രത്തിന്റ സെറ്റില്‍ ജോയിന്‍ ചെയ്ത വിവരം കഴിഞ്ഞ ദിവസം ഫഹദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രമാണ്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍