ആ 55 മിനിറ്റ് കട്ട് ചെയ്തു, അന്ന് തിയേറ്ററില്‍ ദുരന്തമായ സിനിമയ്ക്ക് ഇന്ന് നിറഞ്ഞ കൈയടി; കമല്‍ഹാസന്‍ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങള്‍

2001ല്‍ പുറത്തിറങ്ങി ബോക്‌സ് ഓഫീസില്‍ ദുരന്തമായി മാറിയ കമല്‍ ഹാസന്‍ ചിത്രം ഇന്ന് തിയേറ്ററില്‍ ഓളം തീര്‍ക്കുന്നു. ‘ആളവന്താന്‍’ എന്ന കമല്‍ ചിത്രത്തിന്റെ റീ റിലീസ് നിറഞ്ഞ കൈയ്യടിയോടെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 25 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം നിര്‍മ്മാതാവിന് അന്ന് നഷ്ടമായിരുന്നു.

സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ഇരട്ട വേഷങ്ങളിലെത്തിയ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ആളവന്താന്‍. ഒരു പരാജയചിത്രം റീ റിലീസിന് എത്തുന്നുവെന്നത് പ്രഖ്യാപന സമയത്ത് സിനിമാലോകത്ത് അമ്പരപ്പ് ഉണ്ടാക്കിയിരുന്നു.

എന്നാല്‍ യുവതലമുറ സിനിമാപ്രേമികളെ ലക്ഷ്യം വച്ചുള്ള ആളവന്താന്റെ റീ റിലീസ് വിജയമായേക്കാം എന്നാണ് ആദ്യ പ്രതികരണങ്ങളില്‍ നിന്നുള്ള സൂചനകള്‍. ചെന്നൈ സത്യം സിനിമാസില്‍ ഇന്നലെ നടന്ന സ്‌പെഷ്യല്‍ സ്‌ക്രീനിംഗില്‍ നിന്നും അല്ലാതെയുള്ള ഷോകളില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ എക്‌സില്‍ പ്രചരിക്കുന്നുണ്ട്.

മൂന്ന് മണിക്കൂറോളമായിരുന്നു ചിത്രത്തിന്റെ ഒറിജിനല്‍ പതിപ്പിന്റെ ദൈര്‍ഘ്യമെങ്കില്‍ 55 മിനിറ്റോളം കട്ട് ചെയ്ത് ആണ് റീമാസ്റ്റേര്‍ഡ് പതിപ്പ് എത്തിയിരിക്കുന്നത്. 123 മിനിറ്റ് മാത്രമാണ് ഇപ്പോള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം. ഈ എഡിറ്റ് ആസ്വാദനത്തെ മികച്ചതാക്കിയിട്ടുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം.

കമലിന്റെ കഥാപാത്രത്തിന്റെ ഓപണിംഗ് സീനിന് തിയേറ്ററുകളില്‍ ലഭിക്കുന്ന കൈയടിയുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് ഒരു റീ റിലീസ് ചിത്രമായി അനുഭവപ്പെടുന്നില്ല എന്നാണ് നിരവധി ആരാധകര്‍ പറയുന്നത്. കമലിന്റെ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു