ഒരു ദുരന്തം എടുത്ത് തലയില്‍ വെക്കാനാവില്ല; 'ഇന്ത്യന്‍ 2' ഫ്‌ളോപ്പ് ആയതോടെ ഒ.ടി.ടി ഡീലില്‍ നിന്നും പിന്മാറി നെറ്റ്ഫ്‌ളിക്‌സ്? പണം തിരിച്ചു നല്‍കാന്‍ ആവശ്യം!

റിലീസ് ദിനത്തില്‍ തന്നെ നെഗറ്റീവ് അഭിപ്രായങ്ങള്‍ എത്തിയതോടെ തിയേറ്ററില്‍ ‘ഇന്ത്യന്‍ 2’ വന്‍ പരാജയമായി മാറിയിരുന്നു. ഒരു ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗം കാലിടറി വീഴുന്ന കാഴ്ച ആയിരുന്നു തിയേറ്ററില്‍ കണ്ടത്. 250 കോടി ബജറ്റില്‍ എത്തിയ ചിത്രത്തിന് 147 കോടി രൂപ മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായത്.

ഇതോടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. 120 കോടി മുടക്കി നെറ്റ്ഫ്‌ളിക്‌സ് ആണ് ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിംഗ് അവകാശം നേടിയത്. ചിത്രത്തിന്റെ റിലീസിന് മുന്നേ നെറ്റ്ഫ്‌ളിക്‌സ് സിനിമയുടെ കച്ചവടം ഉറപ്പിച്ചിരുന്നു. എന്നാല്‍ സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ ദുരന്തമായതോടെ നെറ്റ്ഫ്‌ളിക്‌സ് പുനര്‍ചിന്തനത്തിന് ഒരുങ്ങിയിരിക്കുകയാണ്.

നെറ്റ്ഫ്‌ളിക്‌സ് ഈ ഇടപാടില്‍ അതൃപ്തി പ്രകടിപ്പിച്ചുവെന്നും പകുതി പണം തിരിച്ചുതരാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടുവെന്നുമാണ് വിവരം. അടുത്തിടെയായി ബോക്സ് ഓഫീസിലെ സിനിമകളുടെ പ്രകടനത്തിന് ശേഷമാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ അന്തിമ ഡീല്‍ തുക തീരുമാനിക്കുന്നത്.

എന്നാല്‍ ഇന്ത്യന്‍ 2വിന്റെ കാര്യത്തില്‍ നെറ്റ്ഫ്‌ളിക്‌സും നിര്‍മ്മാതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ഇന്ത്യന്‍ 2 ഒ.ടി.ടി പ്രീമിയര്‍ നീണ്ടേക്കും എന്നാണ് സൂചന. ജൂലൈ 12ന് റിലീസ് ചെയ്ത ചിത്രത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും ട്രോളുകളും എത്തിയിരുന്നു.

സിദ്ധാര്‍ഥ്, എസ്ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്‍, ജയപ്രകാശ്, ജഗന്‍, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‌മാനന്ദന്‍, ബോബി സിന്‍ഹ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.

അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ല്‍ ആണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ശങ്കറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം ഉദയനിധി സ്റ്റാലിനും എ സുബാസ്‌ക്കരനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

Latest Stories

കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി; പ്രതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം റെയില്‍വേ ട്രാക്കില്‍

അരൂരില്‍ വിദ്യാര്‍ത്ഥി വീട്ടില്‍ നട്ടുവളര്‍ത്തിയത് കഞ്ചാവ് ചെടി; ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് പൊലീസ്

മോദിയും ട്രംപും ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍; യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ക്ക് ഗംഗാജലം സമ്മാനിച്ച് മോദി

രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങള്‍ തമ്മില്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ല; കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഫിലിം ചേംബര്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചു; തീരുമാനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ

കേരള പുരസ്‌ക്കാരങ്ങള്‍; കേരള ജ്യോതി പ്രൊഫ എംകെ സാനുവിന്

കരണ്‍ ഥാപറിന്റെ മുന്നിലെ 3 മിനിട്ടും ലെക്‌സ് ഫ്രിഡ്മാന് മുന്നിലെ 3 മണിക്കൂറും

പ്രസിദ്ധ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കരണ്‍ ഥാപറിന്റെ മുന്നിലെ 3 മിനിട്ടും ലെക്‌സ് ഫ്രിഡ്മാന് മുന്നിലെ 3 മണിക്കൂറും; ദി അള്‍ട്ടിമേറ്റ് മോദി പോഡ്കാസ്റ്റ്

മലപ്പുറത്ത് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡനം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അഞ്ച് വര്‍ഷത്തോളം