ഇതെന്താ ഫാന്‍സി ഡ്രസ് മത്സരമോ? ശങ്കര്‍ എന്താണ് പടച്ചുവിട്ടത്? 'സേനാപതി'ക്ക് ട്രോളുകള്‍! ട്രെന്‍ഡിംഗ് ആയി ട്രെയ്‌ലര്‍

ഇന്ത്യന്‍ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം ‘ഇന്ത്യന്‍ 2’വിന്റെ ട്രെയ്‌ലര്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ വിസ്മയമാകും എന്ന് കരുതിയ ട്രെയ്‌ലറിന് വിമര്‍ശനങ്ങളും ട്രോളുകളുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ റിലീസ് ചെയ്ത ട്രെയ്‌ലര്‍ 5 മില്യണ്‍ വ്യൂസ് നേടിയിരുന്നു.

എന്നാല്‍ കമല്‍ ഹാസന്റെ ലുക്ക് അടക്കം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുകയാണ്. മുടി നീട്ടി വളര്‍ത്തിയ ലുക്കിലുള്ള സേനാപതിയെ ശ്രീനിവാസന്റെ ലുക്കിനോടാണ് ട്രോളന്‍മാര്‍ താരതമ്യം ചെയ്തിരിക്കുന്നത്. ട്രെയ്‌ലറില്‍ കാണിച്ച മറ്റൊരു ലുക്ക് സാമൂഹിക പ്രവര്‍ത്തകന്‍ മൈത്രേയന്റെ ലുക്കിനോട് താരതമ്യം ചെയ്താണ് ട്രോളന്‍മാര്‍ ആഘോഷമാക്കുന്നത്.

‘ഇത് എന്ത് അവരാതമാണ് ശങ്കര്‍ പടച്ചുവിട്ടത്’ പലരും ചോദിക്കുന്നുണ്ട്. ‘ഇന്ത്യന്‍ മുന്നോട്ടു വെച്ച പൊളിറ്റിക്കല്‍ ഫോര്‍മുല നിറഞ്ഞ കഥയെ മാസ്സ് മസാല ആക്ഷന്‍ എന്റര്‍ടൈയനര്‍ സെക്ടറിലേക്ക് മാറ്റിവെച്ചതാണെന്നു തോന്നുന്നു’ എന്നാണ് മറ്റൊരു കമന്റ്. അതേസമയം, ജൂലൈ 12ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

എസ്‌ജെ സൂര്യ, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, ബോബി സിംഹ എന്നിവര്‍ക്കൊപ്പം നെടുമുടി വേണുവും വിവേകും ചിത്രത്തിലുണ്ട്. ഇരു താരങ്ങളുടെയും മരണശേഷം പുറത്തിറങ്ങുന്ന ചിത്രം എന്ന രീതിയില്‍ ഇന്ത്യന്‍ 2 വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇരുവരും ഉള്‍പ്പെടുന്ന രംഗങ്ങളും ട്രെയിലറിലുണ്ട്.

‘ഇന്ത്യന്‍ 2’വിന്റെ തിരക്കഥ ബി ജയമോഹന്‍, കബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണ കുമാര്‍ തുടങ്ങിയ എഴുത്തുകാരുമായ് ചേര്‍ന്നാണ് സംവിധായകന്‍ ശങ്കര്‍ തയ്യാറാക്കിയത്. കഥ സംവിധായകന്റേത് തന്നെയാണ്. 1996ലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബ്ലോക്ക്ബസ്റ്ററടിച്ച ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ഇന്ത്യന്‍ 2.

No description available.

1996 മെയ് 9ന് ആണ് ഇന്ത്യന്‍ റിലീസ് ചെയ്തത്. അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയെന്ന വൃദ്ധന്റെ റോളിലാണ് കമല്‍ഹാസന്‍ ഇന്ത്യനില്‍ പ്രത്യക്ഷപ്പെട്ടത്. ഛായാഗ്രഹണം: രവി വര്‍മ്മന്‍, ചിത്രസംയോജനം: ശ്രീകര്‍ പ്രസാദ്, ആക്ഷന്‍: അന്‍ബറിവ്, പീറ്റര്‍ ഹെയിന്‍, സ്റ്റണ്ട് സില്‍വ.

Latest Stories

പുതിയ പോലീസ് മേധാവി; ആദ്യപേരുകാരനായി എംആര്‍ അജിത് കുമാര്‍; പിവി അന്‍വറിന്റെ ആരോപണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ സര്‍ക്കാരിന്റെ നിര്‍ണായക നീക്കം

CT 2025: അവന്മാർ എന്നെ ടൂർണമെന്റിന് ശേഷം ഭീഷണിപ്പെടുത്തി, വീട് അന്വേഷിച്ച് വരെ അവർ വന്നു: വരുൺ ചക്രവർത്തി

ബൈക്ക് അപകടത്തില്‍ വ്‌ളോഗര്‍ ജുനൈദ് മരിച്ചു

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്