റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിസ്മയ ചിത്രങ്ങളില്‍ ഒന്നാണ് കമല്‍ ഹാസന്‍ നായകനായെത്തുന്ന ‘ഇന്ത്യന്‍ 2’. 2019ല്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഏറെ വൈകിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പലതവണ റിലീസ് പ്രഖ്യാപിച്ച ചിത്രം വീണ്ടും നീട്ടിവച്ചിരിക്കുകയാണ്.

ജൂണില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈയിലേക്ക് നീട്ടിയെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസമായിരുന്നു നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ചിത്രം ജൂണില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് മാറ്റിയ വിവരം ഇതുവരെ ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടില്ല.

1996-ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ കമല്‍ഹാസന്റെയും ശങ്കറിന്റെയും കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ചിത്രം വന്‍ പ്രേക്ഷക സ്വീകര്യത നേടുന്നതിനൊപ്പം 1996-ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവര്‍ വീണ്ടും ഒന്നിച്ച് ‘ഇന്ത്യന്‍ 2’ ഒരുക്കുന്നു എന്ന വാര്‍ത്ത സിനിമാപ്രേമികള്‍ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്.

മലയാള സിനിമയിലെ മണ്‍മറഞ്ഞ നടന്‍ നെടുമുടി വേണു, അന്തരിച്ച തമിഴ് നടന്‍ വിവേകും ഇന്ത്യന്‍ 2വില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഈ ഭാഗങ്ങള്‍ കട്ട് ചെയ്യില്ലെന്ന് നേരത്തെ തന്നെ ശങ്കര്‍ അറിയിച്ചിരുന്നു. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

കാജല്‍ അഗര്‍വാള്‍ ആണ് നായിക. വിദ്യുത് ജമാല്‍ ആണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ രവി വര്‍മ്മനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ