"ഫാസിലിൻ്റെ കുഞ്ഞ് എൻ്റെയുമാണ്" ; മലയൻകുഞ്ഞ് ഔദ്യോഗിക ട്രെയ്‌ലർ പങ്കുവെച്ച് ആവേശഭരിതനായി കമൽ ഹാസൻ

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മലയൻകുഞ്ഞി’ന്റെ ഔദ്യോഗിക ട്രെയ്‌ലർ പങ്കുവെച്ച് കമൽ ഹാസൻ. മലയാളത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത ‘വിഷ്വൽ – ട്രീറ്റ്’ ഉറപ്പ് നൽകുന്ന ട്രെയ്‌ലർ വൻ ജനശ്രദ്ധയും ചർച്ചാവിഷയവും ചുരുങ്ങിയ നേരം കൊണ്ട് തന്നെ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ എല്ലാം. ഇപ്പോഴിതാ സാക്ഷാൽ കമൽ ഹാസൻ തന്നെ ചിത്രത്തിൻ്റെ ട്രെയ്‌ലർ ലിങ്ക് ട്വിറ്ററിൽ ആവേശത്തോടെ പങ്കുവെച്ചിരിക്കുകയാണ്. ഇത് കൂടാതെ ഫഹദുമായിട്ടുമുള്ള സ്നേഹബന്ധത്തെയും വിക്രം സിനിമയുമായിയുള്ള ബന്ധത്തെയും കുറിച് വാചാലൻ ആകാനും അദ്ദേഹം മറന്നില്ല

കമൽ ഹാസൻ്റെ വാക്കുകൾ ഇങ്ങനെ:

“ഫാസിലിൻ്റെ കുഞ്ഞ് എൻ്റെയുമാണ്. മികവുറ്റ എന്തും എന്നും വിജയിക്കുക തന്നെ ചെയ്യണം. ഫഹദ് നിങ്ങൾ മുന്നോട്ട് തന്നെ കുതിക്കു. എൻ്റെ എല്ലാ ഏജൻ്റുകളും എപ്പോഴും ജയിക്കണം. തോൽവി ഒരിക്കലും ഒരു തിരഞ്ഞെടുപ്പ് അല്ല. എല്ലാർക്കും കാട്ടികൊടുക്കു ഒരു ടീമിൻ്റെ മൂല്യം എന്താണെന്നും കമൽ ഹാസൻ ട്വീറ്റ് ചെയ്തു.

പ്രകൃതി ദുരന്തത്തിൻ്റെ ആഴവും ഭീകരതയും പങ്കുവെച്ച സമാനതകളില്ലാത്ത ദൃശ്യാനുഭവം ആണ് ട്രെയ്‌ലറിൽ തന്നെ കാഴ്ചവെച്ചിരിക്കുന്നത്. എ. ആർ. റഹ്മാൻ്റെ മികവുറ്റ പശ്ചാത്തല സംഗീതവും ഫഹദ് ഫാസിലിൻ്റെ ആഴമേറിയ അഭിനയ മുഹൂർത്തങ്ങളും ട്രെയ്‌ലറിലെ ചുരുക്കം രംഗങ്ങളിൽ നിന്ന് തന്നെ വലിയ തോതിൽ പ്രശംസകൾ നേടിയെടുത്തിരുന്നു പ്രേക്ഷകർക്കിടയിൽ.

പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ‘ട്രെൻഡ്സെറ്റർ’ ഫാസിൽ നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. കൂടാതെ ഫഹദ് ഫാസിൽ – ഫാസിൽ കൂട്ടുകെട്ട് ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ചിത്രത്തിനായി വീണ്ടും ഒരുമിക്കുന്നത്. ഫാസിൽ തന്നെ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ ആദ്യമായി നായകനായ ‘കയ്യെത്തും ദൂരത്ത്’ ആണ് ഇവർ ഇതിന് മുൻപ് ഒരുമിച്ച് പ്രവർത്തിച്ച അവസാന ചിത്രം. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ.

മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. മുപ്പത് വർഷത്തിന് ശേഷം എ. ആർ. റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. 1992ൽ വന്ന ‘യോദ്ധ’യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. റജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോൽ, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അണിയറപ്രവർത്തകർ ഇതിനോടകം തന്നെ പേക്ഷകർക്കുള്ള‌ മുന്നറിയിപ്പ്‌ നോട്ടീസ് പരസ്യമായി നൽകിയ ചിത്രം കൂടിയാണ് മലയൻകുഞ്ഞ്. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന് മുൻപ് സൂക്ഷിക്കുക” എന്ന മുന്നറിയിപ്പോടുകൂടിയ പോസ്റ്ററാണ്‌ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നത്. പരിമിതമായ ഇടങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലുമൊക്കെ പരിഭ്രാന്തത ഉണർത്തുന്ന ഒരു മാനസികാവസ്ഥയെയാണ് ക്ലോസ്ട്രോഫോബിയ എന്ന് വിളിക്കുന്നത്.

സമൂഹത്തിൽ 12.5 ശതമാനത്തോളം ആൾകാർക്ക് ചെറുതും വലുതുമായുള്ള രീതിയിൽ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ കൂടിയാണിത്. അതുകൊണ്ട് ഈ മുന്നറിയിപ്പ് മനസിലാക്കി അത് നേരിടാൻ താല്പര്യമുള്ളവർ മാത്രം സിനിമ കാണുക എന്നാണ് അണിയറപ്രവർത്തകർ പങ്കുവെച്ചത്. ജൂലൈ 22ന് ‘സെഞ്ച്വറി ഫിലിംസ്‌ ചിത്രം തിയേറ്ററുകളിലെത്തിക്കും. അർജു ബെൻ ആണ് ചിത്രസംയോജനം നിർവഹിച്ചത്.

പ്രൊഡക്ഷൻ ഡിസൈൻ: ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പി. കെ. ശ്രീകുമാർ, സൗണ്ട് ഡിസൈൻ: വിഷ്‍ണു ഗോവിന്ദ്-ശ്രീ ശങ്കർ, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണൻ, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈൻ: ജയറാം രാമചന്ദ്രൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?