കമ്മാരന്‍ സംഭവിച്ചതിങ്ങനെ; ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ഇടവേളക്ക് ശേഷം ദിലീപ് നായകനായി എത്തിയ ചിത്രമാണ് കമ്മാര സംഭവം. ചിത്രത്തിലെ ദിലീപിന്റെ മേക്കോവര്‍ ആരംഭത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ രതീഷ് അമ്പാട്ട് സംവിധാനം ചെയ്തിരികുന്ന കമ്മാര സംഭവത്തിലെ ദിലീപിന്റെ വേഷപ്പകര്‍ച്ചയടക്കം കാണിക്കുന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.

മൂന്ന് ഘട്ടങ്ങളായി കഥ പറയുന്ന കമ്മാര സംഭവത്തില്‍, ദിലീപിന്റെയുള്‍പ്പടെയുള്ള മൂന്ന് വ്യത്യസ്ത രൂപങ്ങളാണ് മേക്കിങ് വീഡിയോയിലുള്ളത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് 20 കോടിയിലധികം മുതല്‍ മുടക്കുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മുരളി ഗോപി എഴുതിയ ചിത്രം കമ്മാരന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലെ 3 കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ദിലീപാണ് കമ്മാരനായെത്തുന്നത്. ദിലീപിന് പുറമെ, ഇന്ദ്രന്‍സ്, ബോബി സിംഹ, സിദ്ധിഖ്, നമിത പ്രമോദ്, നെടുമുടി വേണു, സിദ്ധാര്‍ഥ്, അലന്‍സിയര്‍, ശ്വേതാ മേനോന്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.