എങ്കിലും സുരാജേട്ടാ..നിങ്ങള്‍ കരയിപ്പിച്ചു; കാണെക്കാണെ സിനിമ, പ്രേക്ഷക പ്രതികരണം

ടോവിനോ തോമസ് – സുരാജ് വെഞ്ഞാറമൂട് ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങള്‍ ആക്കി ബോബി -സഞ്ജയ് തിരക്കഥയില്‍, ഉയരെയ്ക്ക് ശേഷം ‘മനു അശോകന്‍’ സംവിധാനം ചെയ്ത ഫാമിലി ഇമോഷണല്‍ ഡ്രാമ മൂവി ‘കാണെക്കാണെ ‘ ഇന്നലെയാണ് സോണി ലൈവ് പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്.

ചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രകടനമാണ് എല്ലാവരും എടുത്തുപറയുന്നത്. ഡ്രീം കാച്ചറിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീന്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ആല്‍ബി ആന്റണി. എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രന്‍. കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്.

വരികള്‍ വിനായക് ശശികുമാര്‍, സംഗീതം രഞ്ജിന്‍ രാജ്, ജി വേണുഗോപാലും സിത്താര കൃഷ്ണകുമാറുമാണ് പാടിയിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സമീഷ് സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്.

Read more