നല്ല കുടുംബത്തിലെ പെണ്‍കുട്ടി നാണം കെടും; ജാവേദ് അക്തര്‍ തന്നെ അപമാനിച്ചെന്ന് കങ്കണ

ഗാനരചയിതാവ് ജാവേദ് അക്തര്‍ തന്നെ അപമാനിച്ചെന്ന് നടി കങ്കണ റണാവത്ത് കോടതിയില്‍. ഹൃത്വിക് റോഷനുമായുള്ള വിവാദത്തില്‍ താരത്തിനോട് താന്‍ മാപ്പ് പറയാന്‍ വിസമ്മതിച്ചതില്‍ ജാവേദ് അക്തര്‍ അസ്വസ്ഥത പൂണ്ട് തന്നെ അപമാനിച്ചെന്നാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കങ്കണ പറഞ്ഞത്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ജാവേദ് അക്തര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു.

‘വഞ്ചകരെ പ്രതിഷ്ഠിക്കാന്‍ സമയമെടുക്കില്ല, അപ്പോള്‍ നിങ്ങളുടെ ബന്ധം ഹൃതിക്കുമായല്ല, വഞ്ചകരുമായായിരുന്നുവെന്ന് പൊതുജനങ്ങള്‍ക്ക് അറിയാന്‍ കഴിയും.പൊതുജനങ്ങള്‍ക്കിടയില്‍ വളരെയധികം അപകീര്‍ത്തി ഉണ്ടാകും. ആത്മഹത്യയല്ലാതെ നിങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല.

ഞങ്ങള്‍ക്ക് തെളിവുണ്ട്, അവര്‍ക്ക് എല്ലാ സ്ഥാനങ്ങളും ഉണ്ട്. ക്ഷമാപണം നടത്തി സ്വയം രക്ഷിക്കൂ. നല്ല കുടുംബത്തിലെ പെണ്‍കുട്ടി നാണക്കേടില്‍ മുങ്ങിപ്പോകും. ആത്മാഭിമാനമുണ്ടെങ്കില്‍ നിര്‍ബന്ധിക്കരുത്’ എന്ന് കങ്കണ കോടതിയില്‍ വ്യക്തമാക്കി.

ചാനല്‍ ചര്‍ച്ചക്കിടെ കങ്കണ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിലാണ് ജാവേദ് അക്തര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ബോളിവുഡ് സിനിമ മേഖലയില്‍ നിരവധി പേരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ തലവനാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം. നിരവധി ദേശീയ മാധ്യമങ്ങളിലും താരം ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണയുടെ പരാമര്‍ശം തന്റെ പ്രതിഛായ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ജാവേദ് അക്തര്‍ പരാതി നല്‍കിയത്.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി