കങ്കണ റണാവത്തിനെ വെള്ളം കുടിപ്പിച്ച് 'തമിഴ്'!

തമിഴ്‌നാടിന്റെ മുന്‍ മുഖ്യമന്ത്രി ജയലളിത ആകാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത്. “തലൈവി” എന്ന ചിത്രത്തിനായി തമിഴ് പഠിക്കാനായി ഒത്തിരി കഷ്ടപ്പെട്ടെന്നാണ് കങ്കണ പറയുന്നത്. ചിത്രം തമിഴിലും ഹിന്ദിയിലുമായാണ് ഒരുക്കുന്നത്.

“”തമിഴ് പഠിക്കാന്‍ വളരെ ബുദ്ധിമുട്ടി. ഹിന്ദിയിലും തമിഴിലുമായി ചിത്രം ഒരുക്കുന്നതിനാല്‍ തമിഴ് പഠിക്കേണ്ടി വന്നു. തമിഴില്‍ ഡയലോഗ് പറയുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ചിത്രത്തിന്റെ സ്‌ക്രിപ്റ്റിന് അനുസരിച്ച് ഞാന്‍ തമിഴ് പഠിച്ചു കൊണ്ടിരിക്കുകയാണ്”” എന്നാണ് കങ്കണ മുംബൈയില്‍ പറഞ്ഞത്.

Read more

നവംബര്‍ 10നാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതായി കങ്കണ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഭരതനാട്യം പഠിക്കുന്നതും ചിത്രത്തിനായുള്ള മറ്റ് ഒരുക്കങ്ങളും കങ്കണ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിരുന്നു. എ.എല്‍ വിജയ് ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തും.