ബോക്‌സ് ഓഫീസില്‍ കിതച്ച് 'ചന്ദ്രമുഖി 2'; ചര്‍ച്ചയായി കങ്കണയുടെ പ്രതിഫലം

ബോക്‌സ് ഓഫീസില്‍ കാര്യമായ മുന്നേറ്റം നടത്താതെയാണ് രാഘവ ലോറന്‍സ്-കങ്കണ റണാവത്ത് ചിത്രം ‘ചന്ദ്രമുഖി 2’ പ്രദര്‍ശനം തുടരുന്നത്. പ്രതീക്ഷിച്ചത്ര നേട്ടത്തിലേക്ക് ചന്ദ്രമുഖി 2 എത്തിയില്ലെങ്കിലും ദിവസങ്ങള്‍ കൊണ്ട് 28 കോടി കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്. ചിത്രത്തിനായി കങ്കണ വാങ്ങിയ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്.

തെന്നിന്ത്യയില്‍ ഒരു ബോളിവുഡ് നടിക്ക് ലഭിക്കാവുന്ന ഏറ്റവും കൂടുതല്‍ തുകയാണ് കങ്കണയ്ക്ക് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് സിനിമയ്ക്കായി കങ്കണയ്ക്ക് ലഭിച്ച പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചന്ദ്രമുഖി 2 തമിഴില്‍ കൂടാതെ തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിരുന്നു.

ഇതോടെ ‘ദേവരാ’ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനിച്ചതിന് ജാന്‍വി കപൂര്‍ പ്രതിഫലമായി വാങ്ങിയ 4 കോടി രൂപയുടെ റെക്കോഡാണ് കങ്കണ മറികടന്നിരിക്കുന്നത്. തലൈവി എന്ന ചിത്രത്തിന് ശേഷം കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രമായിരുന്നു ചന്ദ്രമുഖി 2.

രജനികാന്ത് നായകനായ ‘ചന്ദ്രമുഖി’ ഒന്നാം ഭാഗം വലിയ ഹിറ്റ് ആയി മാറിയത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിനും വലിയ പ്രതീക്ഷയാണ് പ്രേക്ഷകരില്‍ നിന്നുണ്ടായിരുന്നത്. പക്ഷെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയപ്പോള്‍ മുതല്‍ വിമര്‍ശനങ്ങളായിരുന്നു ലഭിച്ചത്. പി വാസു സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 28ന് ആണ് റിലീസ് ചെയ്തത്.

Latest Stories

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി