'അമ്മയായി കണ്ടാല്‍ എന്റെ ഹൃദയത്തില്‍ നിങ്ങള്‍ക്ക് സ്ഥാനമുണ്ടാകും, വെറും പെണ്ണായി കണ്ടാല്‍..'; തലൈവി ട്രെയ്‌ലര്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ആയി ഒരുങ്ങുന്ന “തലൈവി” ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. കങ്കണ റണൗട്ട് ജയലളിതയായി വേഷമിടുന്ന ചിത്രത്തില്‍ അരവിന്ദ് സാമിയാണ് എംജിആര്‍ ആയി വേഷമിടുന്നത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 23ന് ആണ് റിലീസ് ചെയ്യുന്നത്. ജയലളിതയുടെ സിനിമാ പ്രവേശവും രാഷ്ട്രീയക്കാരിയായുള്ള മാറ്റവുമാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ്.

കങ്കണയുടെ 34ാം ജന്മദിനത്തിലാണ് ട്രെയ്‌ലര്‍ പുറത്തു വിട്ടിരിക്കുന്നത്. ഭാഗ്യശ്രീ, നാസര്‍, സമുദ്രക്കനി, മധുബാല എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണുവര്‍ധന്‍ ഇന്ദുരി, ശൈലേഷ് ആര്‍ സിംഗ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിശാല്‍ വിത്തല്‍ ഛായാഗ്രഹണവും ജിവി പ്രകാശ് സംഗീതവും ഒരുക്കുന്നു.

തലൈവിയുടെതായി നേരത്തെ പുറത്തെത്തിയ ടീസറും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കങ്കണയുടെ അമ്പരപ്പിക്കുന്ന മേക്കോവര്‍ കൊണ്ടാണ് ഫസ്റ്റ് ലുക്ക് ശ്രദ്ധിക്കപ്പെട്ടത്. ഇതിനായി പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്യുന്ന കങ്കണയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. എന്നാല്‍ കങ്കണയുടെ തലൈവി ലുക്ക് ജയലളിതയുമായി സാമ്യം ഇല്ലാത്തതാണ എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

കങ്കണയ്ക്ക് ജയലളിതയുമായി ഒരു സാമ്യവുമില്ലെന്നും ഫസ്റ്റ് ലുക്കില്‍ ബൊമ്മ പോലെ ഇരിക്കുന്നുവെന്നും മേക്കപ്പ് ദുരന്തം എന്നുമുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു. ഒരു സൂപ്പര്‍സ്റ്റാര്‍ ഹീറോയിന്‍, റെവല്യൂഷനറി ഹീറോ…നിങ്ങള്‍ക്കറിയുന്ന പേര് എന്നാല്‍ നിങ്ങള്‍ക്കറിയാത്ത ജീവിത കഥ എന്നാണ് ഫാസ്റ്റ് ലുക്കില്‍ നല്‍കിയിരിക്കുന്ന ടാഗ്‌ലൈന്‍.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ