ബോക്‌സോഫീസില്‍ പൊട്ടിപ്പൊളിഞ്ഞ് തലൈവി; ആറ് കോടി റീ ഫണ്ട് ആവശ്യപ്പെട്ട് സീ സ്റ്റുഡിയോസ്, ഇനി നിയമയുദ്ധം

ജയലളിതയുടെ ജീവിതം പറഞ്ഞ ചിത്രമാണ് കങ്കണ റണാവത്തിന്റെ തലൈവി, ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ സിനിമ. ജയലളിതയായി വേഷമിട്ട കങ്കണയ്ക്ക് പ്രേക്ഷകരില്‍ നിന്ന് വളരെയധികം അഭിനന്ദനങ്ങള്‍ ലഭിച്ചെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ആ സിനിമയ്ക്ക് കഴിഞ്ഞില്ല. ഇപ്പോഴിതാ സിനിമയുടെ വിതരണം നിര്‍വ്വഹിച്ച സീ സ്റ്റുഡിയോസ് റീ ഫണ്ട് ആവശ്യപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് -19 നിയന്ത്രണത്തിന്റെ സമയത്താണ്  സിനിമ ബിഗ് സ്‌ക്രീനുകളില്‍ പ്രീമിയര്‍ ചെയ്തത്. നിര്‍മ്മാതാക്കള്‍ പെട്ടെന്ന് തന്നെ ഈ സിനിമ ഡിജിറ്റലിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.  റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍, ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമായി ഇത് മള്‍ട്ടിപ്ലക്‌സുകള്‍ സിനിമ ബഹിഷ്‌കരിക്കുന്നതിന് കാരണമായി. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഏകദേശം 5.75 കോടി നേടി.

ബോളിവുഡ് ഹംഗാമയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കങ്കണ റണാവത്ത് അഭിനയിച്ച തലൈവിയുടെ ലോകമെമ്പാടുമുള്ള വിതരണക്കാരായ സീ സ്റ്റുഡിയോസ് റീഫണ്ട് ആവശ്യപ്പെടുകയും അതിന് പിന്നാലെ ് പരാതി നല്‍കാന്‍ IMPPA (ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍) യെ സമീപിക്കുകയും ചെയ്തിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ ദയനീയമായി തകര്‍ന്നതിന് ശേഷം, മുന്‍കൂര്‍ തുകയില്‍ നഷ്ടം നേരിട്ടതിനാല്‍ അവര്‍ നിര്‍മ്മാതാക്കളായ വിബ്രി മോഷന്‍ പിക്ചേഴ്സിനോട് ആറ് കോടി രൂപ റീഫണ്ട് ആവശ്യപ്പെട്ടിരുന്നു.

ഇതു സംബന്ധിച്ച് സീസ്റ്റുഡിയോ സീ വിബ്രി മോഷന്‍ പിക്‌ചേഴ്‌സിന് കത്തുകള്‍ അയച്ചിരുന്നു, പ്രത്യക്ഷത്തില്‍, അവര്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ല, ഇതിന് പിന്നാലെയാണ് IMPPA യില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്. തങ്ങളുടെ പണം തിരികെ ലഭിക്കാന്‍ കോടതിയെ സമീപിക്കാനും സീ സ്റ്റുഡിയോസ് ശ്രമിക്കുന്നുണ്ട്.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ