നടക്കാന്‍ പോകുന്നത് യുദ്ധം.. 350 കോടി ബജറ്റില്‍ സൂര്യയുടെ ബ്രഹ്‌മാണ്ഡ ചിത്രം; 'കങ്കുവ' റിലീസ് തീയതി പുറത്ത്

സിരുത്തെ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സൂര്യയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘കങ്കുവ’യുടെ റിലീസ് തീയതി പുറത്ത്. നവംബര്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തും. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്.

ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമല്‍ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട വില്ലന്‍ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്.

ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ഗോകുലം മൂവിസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.

യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കലാസംവിധാനം- മിലന്‍, രചന- ആദി നാരായണ, സംഭാഷണം- മദന്‍ കര്‍ക്കി, ആക്ഷന്‍- സുപ്രീം സുന്ദര്‍.

Latest Stories

പലസ്തീൻ അനുകൂല നിലപാട്, വീട്ടിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് എത്തിയെന്നു യുവാവ്

അക്കാദമി അക്രഡിറ്റേഷൻ: ഗോകുലം എഫ്‌സി 3-സ്റ്റാർ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 1-സ്റ്റാർ റേറ്റിംഗ്

'സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'അയാളുടെ വീട് കത്തിച്ചപ്പോള്‍', വാക്‌പോര്

ഫിഫ ക്ലബ് ലോകകപ്പ് വിവാദം പുറത്തായതോടെ ലയണൽ മെസി ഇൻ്റർ മയാമി വിടുമെന്ന് റിപ്പോർട്ട്

'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അഫ്ഗാൻ താരം മുഹമ്മദ് നബി പാഡഴിക്കുന്നു

മഹാരാഷ്ട്രയിലെ യോഗി- ഖാര്‍ഗെ വാക്‌പോര്: ' സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'നിസാം ഭരണത്തിൽ അയാളുടെ വീട് കത്തിച്ചപ്പോള്‍...'

'പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ': സമാന്ത

വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്

IND VS AUS: ആദ്യ ടെസ്റ്റിന് മുമ്പുള്ള നെറ്റ് സെക്ഷൻ, ഇന്ത്യൻ ആരാധകർക്ക് ആശങ്ക വാർത്ത; ഇത് പണിയാകുമോ?