കാനിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി; നിറഞ്ഞ കയ്യടികളോടെ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'

വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടനുബന്ധിച്ചാണ് പലസ്തീന് ഐക്യദാർഢ്യമറിയിച്ച് ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ കനി കുസൃതി പലസ്തീൻ പ്രതിരോധ ചിഹ്നങ്ങളിലൊന്നായ തണ്ണിമത്തൻ ഡിസൈനിലുള്ള ബാഗുമായി റെഡ് കാർപറ്റിൽ എത്തിയത്.

Peut être une image de 8 personnes et texte

സാമ്രാജിത്വ അധിനിവേശത്തിനെതിരെയും വംശഹത്യക്കെതിരെയും പോരാടുന്ന പലസ്തീൻ ജനതയുടെ പ്രതിരോധ ചിഹ്നങ്ങളിലൊന്നാണ് പാതിമുറിച്ച തണ്ണിമത്തൻ. ഇത് പലസ്തീന്റെ പതാകയിലെ പച്ച, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളെ പ്രതിനിധീകരിക്കുന്നു.

അതേസമയം 30 വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ പാം ഡി ഓർ പുരസ്കാരത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. 1994-ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓർ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം.

View this post on Instagram

A post shared by Brut India (@brut.india)

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. ആദ്യ പ്രദർശനത്തിന് ശേഷം എട്ട് മിനിട്ടോളം നീണ്ടുനിന്ന നിറഞ്ഞ കയ്യടികളോടെയാണ് ചിത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്.

മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ദിവ്യ പ്രഭ, അസീസ് ഹനീഫ, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

View this post on Instagram

A post shared by Luxbox (@luxboxfilms)

പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) നിന്നും ബിരുദം കരസ്ഥമാക്കിയ പായൽ കപാഡിയയുടെ  ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ എന്ന ചിത്രം  മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം 2021-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റുവാങ്ങിയിരുന്നു.

യോർഗോസ് ലാന്തിമോസിന്റെ ‘കൈൻഡ്സ് ഓഫ് കൈൻഡ്നെസ്സ്’, ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ‘മെഗലോപൊളിസ്’, അലി അബ്ബാസിയുടെ ‘അപ്രന്റിസ്’ തുടങ്ങീ ചിത്രങ്ങളും പാം ഡി ഓർ മത്സരവിഭാഗത്തിൽ കഴിഞ്ഞ ദിവസം വേൾഡ് പ്രീമിയർ നടത്തിയിരുന്നു.

Latest Stories

ദേശീയ ഗാനം ആലപിക്കില്ല എന്ന് ഇംഗ്ലണ്ട് പരിശീലകൻ ലീ കാർസ്ലി

ലിവർപൂൾ ഇതിഹാസ ക്യാപ്റ്റൻ റോൺ യീറ്റ്‌സ് അന്തരിച്ചു

എഡിജിപിയ്‌ക്കെതിരെയുള്ള ആരോപണത്തില്‍ ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍; മുഖ്യമന്ത്രി-ഡിജിപി നിര്‍ണായക കൂടിക്കാഴ്ചയില്‍ പി ശശിയും

റയൽ മാഡ്രിഡിൽ കിലിയൻ എംബാപ്പെയ്ക്കും എൻഡ്രിക്കിനും വാർണിങ്ങ് സന്ദേശമയച്ച് കാർലോ ആൻസലോട്ടി

ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് പപ്പായ കറ നല്‍കി; മാതാപിതാക്കള്‍ കൊല നടത്തിയത് പെണ്‍കുഞ്ഞ് ബാധ്യതയാകുമെന്ന ഭയത്തില്‍

വിനായകനെ പൂട്ടാന്‍ ഉറപ്പിച്ച് ഹൈദരാബാദ് പൊലീസ്; നടന്‍ മദ്യലഹരിയിലെന്ന് ഉദ്യോഗസ്ഥര്‍; എയര്‍പോര്‍ട്ടിലെ വാക്കുതര്‍ക്കം താരത്തിന് കുരുക്കാകുമോ?

ബാഴ്‌സലോണയുടെ മുൻ സഹതാരം ലൂയിസ് സുവാരസിന് വൈകാരിക സന്ദേശം നൽകി നെയ്മർ ജൂനിയർ

"വിൻ്റേജ് റിഷഭ് പന്ത് തിരിച്ചെത്തിയിരിക്കുന്നു, അബ് ഹോഗി ബദ്മോഷി" ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം വൈറലാവുന്ന ആരാധകരുടെ പ്രതികരണങ്ങൾ

സിനിമ കോണ്‍ക്ലേവ് അനാവശ്യം; പൊതുജനങ്ങളുടെ പണവും സമയവും പാഴാക്കരുതെന്ന് നടി രഞ്ജിനി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 900-ാം ഗോളിനെക്കുറിച്ചുള്ള ട്വീറ്റിന് മറുപടിയായി ടോണി ക്രൂസിൻ്റെ രസകരമായ ട്വീറ്റ് ആരാധകർക്കിടയിൽ വൈറലാവുന്നു