ഒരു പ്ലേറ്റ് 'ഉര്‍വശി' പോരട്ടെ.. എയറിലായി കനി കുസൃതി! രസകരമായ മറുപടികളുമായി നടി

സോഷ്യല്‍ മീഡിയയില്‍ നടന്ന സംവാദത്തിനിടെ നടി കനി കുസൃതി നല്‍കിയ മറുപടികള്‍ ചര്‍ച്ചയായിരിക്കുകയാണ് മമ്മൂട്ടിയോ മോഹന്‍ലാലോ പ്രിയ നടന്‍ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി ഉര്‍വശി എന്നാണ്. ഈ മറുപടി ഏറ്റെടുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

പാര്‍വതിയോ മഞ്ജു വാര്യറോ എന്ന ചോദ്യത്തിനും ഉര്‍വശി എന്നായിരുന്നു കനിയുടെ മറുപടി. എന്നാല്‍ മഞ്ജു വാര്യറുടെ കടുത്ത ആരാധികയാണെന്നും നടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മിക്ക ചോദ്യത്തിനും ഉര്‍വശി എന്ന മറുപടി എന്നായതോടെ ട്രോളുകളാണ് കനിക്കെതിരെ എത്തുന്നത്.

kani-kusruthi-post3

തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കനി തനിക്കെതിരെ എത്തിയ ട്രോളും പങ്കുവച്ചിട്ടുണ്ട്. ”ട്രോള്‍ ആണല്ലോ നിങ്ങള്‍ക്ക് എന്താണ് പറയാന്‍ ഉള്ളത് അതിനെ പറ്റി” എന്ന ചോദ്യത്തോട് പ്രതികരിച്ചു കൊണ്ടാണ് കനി സംസാരിച്ചത്. ഹോട്ടലില്‍ എത്തിയ കനിയോട് ഇവിടെ എന്താ കഴിക്കാന്‍ വേണ്ടതെന്ന് ചോദിക്കുമ്പോള്‍, ഉര്‍വശി എന്ന് പറയുന്നതാണ് ട്രോള്‍.

ട്രോള്‍ പങ്കുവച്ച് ”ഇതാണ് എനിക്ക് പറയാനുള്ളത്. ഞാന്‍ ചിരിച്ച് ചത്ത്” എന്നാണ് സ്‌മൈല്‍ ഇമോജികള്‍ക്കൊപ്പം കനി കുറിച്ചിരിക്കുന്നത്. ഇതുപോലെ സിനിമയും ജീവിതവുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ക്ക് രസകരവും വ്യത്യസ്തവുമായ മറുപടിയാണ് നടി നല്‍കിയത്. സിനിമയില്‍ വന്നില്ലെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് നടിയായില്ലെങ്കില്‍ ഡോക്ടര്‍ ആയേനെ എന്നും കനി പറഞ്ഞു.

No description available.

പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഏറ്റവും വലിയ ആഗ്രഹം ഏതാണ് എന്ന ചോദ്യത്തിന്, ഡി കാപ്രിയോയ്ക്ക് ഒരു ഉമ്മ കൊടുക്കണം എന്നുണ്ടാര്‍ന്നു. അയാള്‍ക്ക് ഒരു 25 വയസ്സുള്ളപ്പോള്‍. പിന്നെ അയാളെപ്പോലെ കാണാന്‍ ഇരിക്കുന്ന ഒരുത്തനെ പ്രേമിച്ചു സമാധാനിച്ചു എന്നാണ് കനിയുടെ മറുപടി.

Read more