കയ്യിലൊരു തൊഴിലുണ്ട്, എങ്ങനെയും ജീവിക്കാം..; ശ്രീലങ്കയില്‍ ഓട്ടോ ഓടിച്ച് കനിഹ, വീഡിയോ

ശ്രീലങ്കയില്‍ ഓട്ടോ ഓടിച്ച് നടി കനിഹ. ശ്രീലങ്കയില്‍ എത്തിയപ്പോള്‍ താന്‍ ഓട്ടോ ഓടിക്കാന്‍ പഠിച്ചതിനെ കുറിച്ചാണ് കനിഹ വീഡിയോ സഹിതം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. കയ്യില്‍ അറിയാവുന്ന ഒരു തൊഴിലുണ്ട് എന്നും കനിഹ പങ്കുവച്ച പോസ്റ്റില്‍ പറയുന്നുണ്ട്.

”കൈവശം ഒരു തൊഴില്‍ ഇരുക്ക്.. ഓട്ടോ ഓടിക്കാന്‍ പഠിക്കുന്നത് എന്ത് രസമാണ്” എന്നാണ് കനിഹ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ യാത്രയ്ക്കായി റെന്റിന് എടുത്ത ഓട്ടോയാണിത് എന്നും കനിഹ ക്യാപ്ഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്. കനിഹ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്.

View this post on Instagram

A post shared by Kaniha (@kaniha_official)

അതേസമയം, അടുത്തിടെ ഉണ്ടായ ചെന്നൈ പ്രളയത്തില്‍ നടി അപ്പാര്‍ട്ട്‌മെന്റില്‍ കുടുങ്ങിയിരുന്നു. പുറത്തിറങ്ങാന്‍ നിവൃത്തിയില്ലെന്നും ഇവിടെ നിന്നും ആരെങ്കിലും വന്ന് രക്ഷപ്പെടുത്തണം എന്ന് പറഞ്ഞു കൊണ്ടുള്ള കനിഹയുടെ പോസ്റ്റ് ശ്രദ്ധ നേടുകയും, വിശാല്‍, ആമിര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം നടിയെയും രക്ഷാപ്രവര്‍ത്തകര്‍ എത്തി രക്ഷിച്ചിരുന്നു.

Read more

സിനിമയില്‍ നിലവില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കനിഹ. ‘പാപ്പന്‍’ എന്ന ചിത്രത്തിലാണ് ഒടുവില്‍ കനിഹ പ്രത്യക്ഷപ്പെട്ടത്. തമിഴില്‍ താരത്തിന്റെതായി ‘യാദും ഊരെ യാവരും കേളിര്‍’ എന്ന ചിത്രവും എത്തിയിരുന്നു. ‘വെപ്പണ്‍’ എന്ന ചിത്രമാണ് ഇപ്പോള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.