Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

ഒടിയന്‍ എഫക്ട്: സോഷ്യല്‍ മീഡിയ കഞ്ഞിയില്‍ മുങ്ങി; കഞ്ഞിയില്‍ പൊങ്കാലയിട്ട് ട്രോളന്മാരുടെ ഒടിവിദ്യ

, 6:27 pm

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമ എന്ന ഖ്യാതിയോടെ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ മഞ്ജുവാര്യരുടെ ഒരു ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഒടിയന്‍ മാണിക്യന്റെ മടങ്ങിവരവ് സംഭവിച്ചുകഴിഞ്ഞ് മഞ്ജുവിന്റെ കഥാപാത്രം ഒടിയന്‍ മാണിക്യനോട് പറയുന്ന ഒരു ഡയലോഗ് ട്രോളന്മാര്‍ എടുത്തിട്ട് കുടയുന്നു. തികച്ചും വൈകാരികമായ സംഭാഷണങ്ങള്‍ക്കൊടുവില്‍ ‘മാണിക്യാ കഞ്ഞിയെടുക്കട്ടെ’ എന്ന ഡയലോഗാണ് മഞ്ജുവിന്റെ പ്രഭയുടെ പക്കല്‍നിന്ന് ഉണ്ടാകുന്നത്. ഈയവസരത്തില്‍ തിയേറ്ററില്‍ കൂട്ടച്ചിരി ഉയര്‍ന്നിരുന്നു.

ചിത്രം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ മഞ്ജുവിന്റെ ഈ കഞ്ഞി ഡയലോഗ് ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാര്‍. സിനിമയുടെ സംവിധായന്‍ ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോലും കഞ്ഞിയില്‍ പൊങ്കാലയിടുകായണ് ട്രോളന്മാര്‍.

അതേസമയം, ഒടിയനെ വിമര്‍ശിച്ചവരുടെ വായടപ്പിച്ച് ആദ്യദിന കളക്ഷന്‍ പുറത്തുന്നു. ഇന്ത്യ മുഴുവന്‍ ആദ്യ ദിനം ചിത്രം നേടിയത് 16.48 കോടിയെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകളും റിവ്യുകളും ഒരു ആസുത്രിത ആക്രമണത്തിന്റെ ഭാഗമെന്ന് നേരത്തെ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ആദ്യ ഷോയുടെ ക്ലൈമാക്‌സ് ആകുന്നതിന് മുമ്പ് അതിനെ കുറിച്ച് കമന്റുകള്‍ വന്നതും അതിന് തെളിവാണെന്ന് ശ്രീകുമാര്‍ പറയുന്നു. ഈ സാഹചര്യത്തിലും പ്രേക്ഷകര്‍ തിയേറ്ററിലേക്ക് ചിത്രം കാണാന്‍ നിരാശരാകാതെ എത്തും എന്നു തന്നെയാണ് അദ്ദേഹം പറയുന്നത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Advertisement