ദേഹം വിളറിയ നിലയില്‍, ഭാരം കുറഞ്ഞു; നടന്‍ ദര്‍ശന്‍ ജയിലില്‍ കുഴഞ്ഞുവീണു

ആരാധകനായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന കന്നഡ താരം ദര്‍ശന്‍ കുഴഞ്ഞു വീണെന്ന് റിപ്പോര്‍ട്ട്. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് താരം ജയിലില്‍ കുഴഞ്ഞുവീണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി വഷളാണെന്നും ശരീരഭാരം കുറഞ്ഞു വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദര്‍ശന്റെ ദേഹം വിളറിയ നിലയിലാണെന്ന് നടനെ സന്ദര്‍ശിച്ച മുന്‍ സഹതടവുകാരന്‍ സിദ്ധാരൂഢ വെളിപ്പെടുത്തിയിരുന്നു. മുഖത്തും കണ്ണുകളിലും ക്ഷീണം വ്യക്തമാണ്. ജയിലില്‍ വായനയില്‍ മുഴുകിയാണ് സമയം കളയുന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു.

ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ച് കൊന്ന് ബെംഗളൂരു കാമാക്ഷിപാളയിലെ മലിനജല കനാലില്‍ തള്ളി എന്നാണ് ദര്‍ശനെതിയുള്ള കേസ്. ബെംഗളൂരു രാജരാജേശ്വരി നഗറിന് സമീപം പട്ടണഗെരെയിലുള്ള ഷെഡില്‍ എത്തിച്ച് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ സഹായത്തോടെ കൊല ചെയ്യുകയായിരുന്നു.

സംഭവത്തില്‍ ദര്‍ശന്‍ ഉള്‍പ്പെടെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് ദര്‍ശനൊപ്പം ഉണ്ടായിരുന്നെന്ന് പൊലീസ് സംശയിക്കുന്ന സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും, ഫാന്‍സ് അസോസിയേഷന്‍ ചിത്രദുര്‍ഗ ജില്ലാ പ്രസിഡന്റ് രാഘവേന്ദ്രയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി 10 വര്‍ഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. എന്നാല്‍ ദര്‍ശന്റെ കടുത്ത ആരാധകനായിരുന്നു രേണുകസ്വാമി ഈ ബന്ധത്തെ എതിര്‍ത്ത് പോസ്റ്റുകള്‍ പങ്കുവച്ചുരുന്നു. പവിത്രയുടെ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം