കന്നഡ സൂപ്പര്‍ താരങ്ങള്‍ ബി.ജെ.പിയിലേക്ക്... കിച്ച സുദീപും ദര്‍ശനും അംഗത്വം എടുക്കും

കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദര്‍ശന്‍ തുഗുദീപയും ബിജെപിയിലേക്ക്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും ഇന്ന് അഗത്വമെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് താരങ്ങള്‍ ബിജെപിയില്‍ എത്തിയിരിക്കുന്നത്. ഇതോടെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താര പ്രചാരകരാകും ഇരുവരും. കിച്ച സുദീപിന്റെ ആരാധകരെ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി സ്വാധീനിക്കാനാണ് ബിജെപി നീക്കം.

ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ കിച്ച സുദീപിനെ സന്ദര്‍ശിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ അത് സൗഹൃദ സന്ദര്‍ശനം മാത്രമാണ് എന്നായിരുന്നു താരത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. മെയ് 10ന് ആണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്.

Read more

അതേസമയം, കഴിഞ്ഞ വര്‍ഷമെത്തിയ ‘വിക്രാന്ത് റോണ’ ആണ് കിച്ച സുദീപിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബോക്‌സോഫീസില്‍ പ്രതീക്ഷിച്ചത്ര വിജയം നേടിയിരുന്നില്ല.