കണ്ണാംതുമ്പി പോരാമോ... പുതുമയോടെ വീണ്ടുമെത്തി

“കണ്ണാംതുമ്പി പോരാമോ” എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന് ആധുനിക സാങ്കേതിക മികവില്‍ കവര്‍ അപ്പ് ഒരുക്കി പ്രശ്‌സ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. കമല്‍ സംവിധാനം ചെയ്ത “കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍” എന്ന ചിത്രത്തില്‍ കെ. എസ് ചിത്ര ആലപിച്ച ഗാനമാണിത്.

1988-ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുക്കിയ കവര്‍ സോംഗ് മമ്മൂട്ടിയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ പൂര്‍ണ്ണമായും ദുബായില്‍ വെച്ച് ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ആല്‍ബം പ്രമോദ് പപ്പനാണ് സംവിധാനം ചെയ്തത്.

ഹരിത ഹരീഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബേബി ഫ്രേയ, ബേബി ആയ എന്നിവര്‍ അഭിനയിക്കുന്നു. പ്രമോദ് പപ്പന്‍, ഷിഹാബ് ഒമല്ലൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സച്ചിന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. സത്യം ഓഡിയോസ് ആണ് കണ്ണാംത്തുമ്പി വിപണിയിലെത്തിക്കുന്നത്.

https://www.facebook.com/Mammootty/posts/10158723173532774

രേവതി, അംബിക എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍. ബിച്ചു തിരുമല ഒരുക്കിയ കണ്ണാംതുമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ആണ് ഈണമിട്ടത്. മലയാളികള്‍ ഇന്നും ആസ്വദിക്കുന്ന ഗാനം കൂടിയാണിത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ