വിസ്മയമൊരുക്കി 'കണ്ണപ്പ', മിന്നിമറിഞ്ഞ് മോഹന്‍ലാലും പ്രഭാസും; ഞെട്ടലില്‍ ആരാധകര്‍

വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’ സിനിമയുടെ ടീസര്‍. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മോഹന്‍ ബാബു, പ്രീതി മുകുന്ദന്‍ തുടങ്ങിയ താരങ്ങളുടെയെല്ലാം ഗ്ലിംപ്‌സ് അടക്കമുള്ള കിടിലന്‍ ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.

ഗംഭീര ആക്ഷന്‍ രംഗങ്ങളോടെയാണ് ടീസര്‍ എത്തിയിരിക്കുന്നത്. 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാര്‍ത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്.

ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ശിവന്‍ ആയാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. പ്രഭാസ് രാമന്‍ ആയിട്ടാണ് എത്തുന്നത്. ഒരൊറ്റ നിമിഷം മാത്രമാണ് മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, കാജല്‍ അഗര്‍വാള്‍ എന്നീ താരങ്ങളെ ടീസറില്‍ കാണിക്കുന്നുള്ളു.

മോഹന്‍ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. ആന്ധ്ര, ഹൈദരാബാദ് എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്‍. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ.

മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം. മണിശര്‍മ്മയും മലയാളത്തിന്റെ സ്റ്റീഫന്‍ ദേവസിയുമാണ് സംഗീത സംവിധാനം. എല്ലാ താരങ്ങളും ഒരുമിച്ചെത്തുന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് ഒരു വലിയ വിരുന്നാണ് ഒരുങ്ങുന്നതെന്ന് നിസംശയം പറയാം.

Latest Stories

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു; 21% സംഭവങ്ങളും നടക്കുന്നത് പ്രായപൂർത്തിയാകാത്തവരുടെ വീടുകളിലാണെന്ന് റിപ്പോർട്ട്

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ

'കട്ടൻ ചായയും പരിപ്പുവടയും' ഈപിയുടെ ആത്മകഥ വിവാദം; ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്

'കരണകുറ്റിക്ക് അടികൊടുക്കല്‍' ഒഴിവാക്കി വെള്ളപൂശി.. ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത: ആലപ്പി അഷ്‌റഫ്

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!