റിലീസിന് മുൻപേ 'കാന്താര' രണ്ടാം ഭാഗം ഒടിടിയ്ക്ക്; സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് വമ്പൻ തുകയ്ക്ക്

വലിയ പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന് ഗംഭീര വിജയം നേടിയ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’. കന്നഡയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു.

കാന്താര രണ്ടാം ഭാഗം പ്രീക്വൽ ആയാണ് എത്തുന്നത്. ‘കാന്താര – എ ലെജൻഡ് ചാപ്റ്റർ 1’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പഞ്ചുരുളിയുടെ ഉത്ഭവം മുതൽ എ ഡി 300-400 കാലഘട്ടത്തിലെ കഥയാണ് പ്രമേയമാക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. ഇത് വെറും പ്രകാശമല്ല, ദർശനമാണ് എന്നാണ് ഹോംബാലെ ഫിലിംസ് പുറത്തുവിട്ട അനൗൺസ്മെന്റ് പോസ്റ്ററിലെ ടാഗ് ലൈൻ.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ആമസോൺ പ്രൈം വീഡിയോ.  റിലീസിന് മുൻപ് വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയത്. അടുത്ത വർഷം ആദ്യത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഹോമ്പാലെ ഫിലിംസിന്റെ ബാനറിൽ 100 കോടി ബഡ്ജറ്റിൽ മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയോട് കൂടിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 16 കോടി രൂപ മുടക്കി നിർമ്മിച്ച ആദ്യ ഭാഗം 410 കോടി രൂപയാണ് ആഗോള കളക്ഷനായി നേടിയത്.

Latest Stories

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം