600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

കന്നട സിനിമയില്‍ പുതുവഴി തെളിച്ചവരില്‍ ഒരാളാണ് ഋഷഭ് ഷെട്ടി. ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ച സിനിമയാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’. ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രീക്വല്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. കന്നടയില്‍ നിന്നും വീണ്ടുമൊരു വിസ്മയം എത്തുമെന്നാണ് ചിത്രത്തെ കുറിച്ചെത്തിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാന്താര: ചാപ്റ്റര്‍ 1ന് ആയി വമ്പന്‍ സെറ്റാണ് ഒരുങ്ങുന്നത്. 20 ദിവസത്തെ ഷെഡ്യൂളോടെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഈ ആഴ്ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ ഷെഡ്യൂളില്‍ വനത്തിനുള്ളിലെ പ്രധാന ഭാഗങ്ങളാണ് ചിത്രീകരിക്കുക.

കൂടാതെ കുന്താപുര എന്ന സ്ഥലത്ത് സിനിമയുടെ കഥയുമായി ബന്ധപ്പെട്ടുള്ള ഭാഗങ്ങളും ചിത്രീകരിക്കും. 200×200 അടി വിസ്തീര്‍ണമുള്ള ഒരു കൂറ്റന്‍ കുന്താപുര സെറ്റാണ് നിര്‍മ്മിക്കുന്നത്. ഇത് കൂടാതെ മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള 600 ആശാരിമാരെയും സ്റ്റണ്ട് മാസ്റ്റര്‍മാരെയും കുന്താപുരയിലേക്ക് എത്തിച്ചിട്ടുണ്ട്.

സിനിമയിലെ അഭിനേതാക്കള്‍ കഠിനമായ പരിശീലന സെഷനുകളിലൂടെ കടന്നുപോകുകയാണെന്നും സിനിമയുടെ അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. പഞ്ചുരുളി എന്ന നാടും ഗുളിഗ ദൈവിക ദേവതകളെയും സൗത്ത് ഇന്ത്യ ഒട്ടാകെ എത്തിച്ചു കൊണ്ട് വലിയ സ്വീകാര്യത നേടിയ ചിത്രമാണ് കാന്താര.

കാന്താരയുടെ ചരിത്രമാണ് ഇനി പറയാന്‍ പോകുന്നത്. ഋഷബ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോക്‌നാഥാണ്. ഛായാഗ്രഹണം അരവിന്ദ് കശ്യപ് നിര്‍വ്വഹിക്കും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം