'കാന്താര' പകര്‍പ്പവകാശ കേസ്: പൃഥ്വിരാജിനെ ഇന്ന് ചോദ്യം ചെയ്യും

‘കാന്താര’ സിനിമയില്‍ ‘വരാഹരൂപം’ എന്ന ഗാനം പകര്‍പ്പവകാശം ലംഘിച്ചാണ് ഉള്‍പ്പെടുത്തിയത് എന്ന കേസില്‍ പൃഥ്വിരാജിനെയും സംഗീത സംവിധായകന്‍ അജനീഷ് ലോക്നാഥിനെയും ഇന്ന് ചോദ്യം ചെയ്യും. പൃഥ്വിരാജ് ഉള്‍പ്പെടെ കാന്താരയുടെ കേരളത്തിലെ വിതരണക്കാരും കേസിലെ പ്രതികളാണ്.

കേസില്‍ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കോഴിക്കോട് ടൗണ്‍ പൊലീസ് ആണ് ഋഷഭ് ഷെട്ടിയെയും നിര്‍മ്മാതാവ് വിജയ് കിരഗന്ദൂരിനെയും ചോദ്യം ചെയ്തത്.

പകര്‍പ്പവകാശം ലംഘിച്ചിട്ടില്ലെന്നും വരാഹരൂപമെന്ന ഗാനം തങ്ങളുടെ സൃഷ്ടിയാണെന്നും തിങ്കളാഴ്ച രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിലും ഇരുവരും അവകാശപ്പെട്ടു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഋഷഭ് ഷെട്ടി ഇക്കാര്യം ആവര്‍ത്തിച്ചു.

പാട്ടിന്റെ രാഗങ്ങളും ഉപയോഗിച്ച ഉപകരണങ്ങളും വ്യത്യസ്തമാണെന്നാണ് കാന്താരയുടെ അണിയറ പ്രവര്‍ത്തകരുടെ വാദം. കപ്പ ടിവിക്ക് വേണ്ടി തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ നവരസം എന്ന ഗാനത്തിന്റെ പകര്‍പ്പാണ് ‘വരാഹരൂപം’ എന്നാണ് കേസ്.

മാതൃഭൂമിക്കാണ് നവരസത്തിന്റെ പകര്‍പ്പവകാശം. മാതൃഭൂമിയുടെ പരാതിയിലാണ് കോഴിക്കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘വരാഹരൂപം’ എന്ന ഗാനം ഉള്‍പ്പെടുത്തി കാന്താര സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി നടപടി സ്റ്റേ ചെയ്തിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം