പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഷാജി കൈലാസ് ചിത്രമാണ് ‘കാപ്പ’. ജി ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ജനുവരി 19 മുതല്‍ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.കഴിഞ്ഞ മാസം 22-നായിരുന്നു കാപ്പ തിയേറ്ററുകളിലെത്തിയത്. ക്രിസ്മസ് റിലീസായെത്തിയ ചിത്രം മികച്ച വിജയവും നേടി. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങിയ ഒരു വലിയ താരനിരയും സിനിമയുടെ ഭാഗമാകുന്നുണ്ട്.
ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിച്ച ചിത്രമാണ് കാപ്പ.
ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടര്‍ മനു സുധാകരന്‍, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റില്‍സ്-ഹരി തിരുമല എന്നിവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.