'കപ്പേള'യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ “കപ്പേള”യുടെ സെക്കന്റ് ലുക്ക് പോസറ്റര്‍ പുറത്ത്. അജു വര്‍ഗീസ്, ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, നിഖില വിമല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജികളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, അന്ന ബെന്‍ എന്നിവരാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. അന്ന അവതരിപ്പിക്കുന്ന ജെസ്സി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുക. തന്‍വി റാം, സുധി കോപ്പ, നസീര്‍ സംക്രാന്തി എന്നിവരാണ് ചിത്രത്തില്‍ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുസ്തഫ, നിഖില്‍ വാഹിദ്, സുദാസ് തുടങ്ങിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്നു. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ ഒരുക്കുന്ന ആദ്യ സിനിമ കൂടിയാണ് കപ്പേള. ഈ ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍