ശ്രീനാഥ് ഭാസി, റോഷന്‍, അന്ന, തന്‍വി, യുവതാരങ്ങള്‍ ഒരുമിച്ചെത്തുന്നു; 'കപ്പേള' ഷൂട്ടിംഗ് പൂര്‍ത്തിയായി

ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന “കപ്പേള”യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ശ്രീനാഥ് ഭാസി, അന്ന ബെന്‍, റോഷന്‍ മാത്യു, തന്‍വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി തുടങ്ങിയ യുവതാരങ്ങളെല്ലാം ചിത്രത്തിലെത്തുന്നുണ്ട്.

ചിത്രീകരണം പൂര്‍ത്തിയായ സന്തോഷം മുസ്തഫ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. “”കഴിഞ്ഞ 46 ദിവസങ്ങള്‍….ആദ്യ സംവിധാന സംരംഭത്തിന്റെ ഷൂട്ടിംഗ്, സന്തോഷത്തോടെ കടന്നുപോയി….എന്റെ സിനിമയുമായി സഹകരിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി”” എന്നാണ് മുസ്തഫ ഫെയ്‌സ്ബുക്കില്‍ കുറച്ചിരിക്കുന്നത്.

കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ സിനിമ കൂടിയാണ് കപ്പേള. നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. വിഷ്ണു വേണുവാണ് കപ്പേള നിര്‍മ്മിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സുഷിന്‍ ശ്യാമാണ് സംഗീതമൊരുക്കുന്നത്.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ