കരൺ ജോഹറിന്റെ വാദം തെറ്റ്; സിനിമ കണ്ടിറങ്ങാൻ ഒരു കുടുംബത്തിന് ചെലവാകുന്നത് 10000 അല്ല, 1560 രൂപയെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ

സിനിമ കണ്ടിറങ്ങാൻ ഒരു നാലം​ഗ കുടുംബത്തിന് ചെലവാകുന്നത് 10000 എന്ന കരൺ ജോഹറിന്റെ വാദം തെറ്റെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. സിനിമ കണ്ടിറങ്ങാൻ ഒരു കുടുംബത്തിന് ചിലവാകുന്നത് 1560 രൂപയാണെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. നേരത്തെ കരൺ ജോഹറിന്റെ വാദം വലിയ ചർച്ചകൾക്ക് ഇടവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണക്കുകൾ നിരത്തി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്തെത്തിയത്.

നാലം​ഗ കുടുംബത്തിന് സിനിമ കണ്ടുവരാൻ 10,000 രൂപ വേണ്ടിവരുമെനന്നായിരുന്നു കരൺ ജോഹറിന്റെ വാദം. സോയ അക്തർ, വെട്രി മാരൻ, പാ രഞ്ജിത്ത്, മഹേഷ് നാരായണൻ എന്നിവരെ ഉൾപ്പെടുത്തി ഹോളിവുഡ് റിപ്പോർട്ടർ സംഘടിപ്പിച്ച പാനൽ ചർച്ചയിലായിരുന്നു കരൺ ജോഹറിന്റെ കണക്കുകൾ നിരത്തിയുളള പ്രതികരണം. അമിത ടിക്കറ്റ് വില കാരണം ആ​ഗ്രഹമുണ്ടെങ്കിലും സിനിമ കാണാൻ പോകാനാവാത്ത പ്രേക്ഷകരാണ് നമുക്ക് ചുറ്റുമുളളതെന്ന് വിഷയത്തിൽ സോയ അക്തറും പ്രതികരിച്ചിരുന്നു.

എന്നാൽ ഇതിന് പിന്നാലെ പത്തിലൊന്ന് ചെലവ് മാത്രമേ ഒരു കുടുംബത്തിന് സിനിമ കാണാൻ വേണ്ടി വരുന്നുള്ളൂവെന്നാണ് മൾട്ടിപ്ലക്സ് അസോസിയേഷൻ അറിയിച്ചു. ‘ഇന്ത്യയിലെ ശരാശരി സിനിമാ ടിക്കറ്റ് നിരക്ക് 130 രൂപയാണ്. ടിക്കറ്റ് നിരക്ക് വ‍ർധിക്കാൻ പണപ്പെരുപ്പം ഉൾപ്പടെ കാരണമായിട്ടുണ്ട്. 2023-2024 കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലസ് ശൃംഖലയായ പി വി ആർ ഇനോക്സിൻ്റെ ശരാശരി ടിക്കറ്റ് നിരക്ക് 258 രൂപയാണ്. മൾട്ടിപ്ലക്സുകളിൽ ഇതേ കാലയളവിൽ ശരാശരി 132 രൂപ വരെയാണ് ഭക്ഷണവിഭവ നിരക്കിൽ ഒരാളുടെ ചെലവ്. ഒരു നാലം​ഗ കുടുംബത്തിന് സിനിമ കാണാൻ ചിലവാകുന്നത് 10,000 അല്ലെന്നും 1560 രൂപയാണ് ചെലവെന്നും മൾട്ടിപ്ലക്സ് അസോസിയേഷന്റെ പ്രസ്താവനയിൽ പറയുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ